നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains |മുല്ലപ്പെരിയാര്‍ 136 അടി; ആദ്യ മുന്നറിയിപ്പ്; കോട്ടയം, ഇടുക്കി, പത്തനംതിട്ട മലയോരമേഖലയില്‍ കനത്തമഴ

  Kerala Rains |മുല്ലപ്പെരിയാര്‍ 136 അടി; ആദ്യ മുന്നറിയിപ്പ്; കോട്ടയം, ഇടുക്കി, പത്തനംതിട്ട മലയോരമേഖലയില്‍ കനത്തമഴ

  മുല്ലപ്പെരിയാറില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു

  മുല്ലപ്പെരിയാര്‍

  മുല്ലപ്പെരിയാര്‍

  • News18
  • Last Updated :
  • Share this:
   കോട്ടയം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കനത്തമഴ. മുല്ലപ്പെരിയാറില്‍(Mullapperiyar) ആദ്യ മുന്നറിയിപ്പ്(Warning) പുറപ്പെടുവിച്ചു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും പത്തനംതിട്ടയുടെ മലയോരമേഖലകളിലും കനത്ത മഴയാണ്.

   പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴയാണ് പെയ്യുന്നത്.

   Also Read-ഉരുൾപൊട്ടലിലെ മലവെള്ളത്തിൽ 70 കിലോമീറ്ററോളം ഒഴുകിയ അലമാര വീട്ടിൽ തിരികെയെത്തിയത് മൂന്നാംപക്കം

   ഉച്ചയ്ക്ക് മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി-മണ്ണാര്‍ക്കയം റോഡിലെ കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റി തുടങ്ങി.

   വണ്ടന്‍പതാല്‍ മേഖലയില്‍ ചെറിയ ഉരുള്‍ പൊട്ടലും ഉണ്ടായി. പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി സംശയം. സീതത്തോട്, കോട്ടമണ്‍ പാറയിലും ആങ്ങമൂഴി, തേവര്‍മല വനമേഖലയിലും റാന്നി, കുറമ്പന്‍മൂഴി പനങ്കുടന്ന വെള്ളച്ചാട്ടത്തിന് സമീവും ഉരുള്‍ പൊട്ടിയതായി സംശയിക്കുന്നു.

   Also Read-Kerala Rains| അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

   കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടല്‍(Landslide). കൂട്ടിക്കല്‍ മേഖലയില്‍ മൂന്നു മണി മുതല്‍ കനത്ത മഴയാണ്(Rain). ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ല. മുണ്ടക്കയം കോസ്‌വേ മുങ്ങുന്നു. കനത്ത മഴയില്‍ കോട്ടയത്ത് ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു.
   Published by:Jayesh Krishnan
   First published:
   )}