3000 കോടി രൂപയുടെ മയക്കു മരുന്നുമായി മത്സ്യബന്ധനബോട്ട് പിടിയിൽ; വൻ മയക്കുമരുന്ന് വേട്ട അറബിക്കടലിൽ
Last Updated:
കൊച്ചിയിലെ ലഹരിമരുന്ന് സംഘങ്ങൾക്ക് മരുന്ന് കൈമാറാൻ വന്ന ബോട്ടാണോ ഇതെന്നും സംശയമുണ്ട്.
കൊച്ചി: അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട. 3000 കോടിയുടെ മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് പിടിയിലായി. ഇന്ത്യൻ നേവിയാണ് ബോട്ട് പിടികൂടിയത്. പിടികൂടിയ ബോട്ടിനെ ഇന്ത്യൻ നേവിയുടെ ഐ എൻ എസ് സുവർണയുടെ സഹായത്തോടെ കൊച്ചിയിൽ അടുപ്പിക്കുകയായിരുന്നു. ബോട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തുവരെ കൂടുതൽ അന്വേഷണത്തിനായി അന്വേഷണ ഏജൻസികൾക്ക് കൈമാറും.
യുദ്ധക്കപ്പലായ സുവർണ നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് ബോട്ടിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. അതിനു ശേഷം നേവി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബോട്ടിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 3000 കോടി വില വരുമെന്നാണ് കണക്കാക്കുന്നത്.
നേവി ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ബോട്ട് കൊച്ചിയിൽ എത്തിക്കുകയായിരുന്നു. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് ബോട്ട് പുറപ്പെട്ടതെന്ന് സേന വ്യക്തമാക്കി. നേവി പിടികൂടിയ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
advertisement
അതേസമയം, മയക്കുമരുന്നിന്റെ വില, അളവ് എന്നിതിനേക്കാൾ ഉപരി ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കള്ളക്കടത്ത് ശ്യംഖല തകർത്തുവെന്നാണ് ഇന്നത്തെ ഓപ്പറേഷന്റെ പ്രാധാന്യമെന്ന് നേവി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, കൊച്ചിയിലെ ലഹരിമരുന്ന് സംഘങ്ങൾക്ക് മരുന്ന് കൈമാറാൻ വന്ന ബോട്ടാണോ ഇതെന്നും സംശയമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 19, 2021 10:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
3000 കോടി രൂപയുടെ മയക്കു മരുന്നുമായി മത്സ്യബന്ധനബോട്ട് പിടിയിൽ; വൻ മയക്കുമരുന്ന് വേട്ട അറബിക്കടലിൽ