തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് പൊലീസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണ കാരണം എന്താണെന്ന് വ്യക്തമാകു എന്നാണ് ഔദ്യോഗിക വിശദീകരണം. ശ്വാസം മുട്ടലിനെത്തുടർന്നാണ് കുട്ടിയെ എസഎടി ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.
ഫെബ്രുവരി 28നാണ് ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചിരുന്നു.ഈ മരണത്തിന്റെയും യഥാർത്ഥ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. അറ്റകുറ്റപ്പണിയുടെ പേരിൽ സമീപത്തെ ലോഡ്ജിലേക്ക് കുട്ടികളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഈ കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമില്ലെന്നും പരാതിയുണ്ട്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 22, 2025 5:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് പൊലീസ്