ഒരു മാസമായിട്ടും പനി കുറയുന്നില്ല; സംസ്ഥാനത്ത് ഇന്ന് 5 പനിമരണം; 103 ഡെങ്കിപ്പനി കേസുകൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ന് ചികിത്സക്കെത്തിയത് 11241 പേരാണ്
തിരുവനന്തപുരം: ഒരു മാസം പിന്നിട്ടിട്ടും പനിപ്പേടിയിൽ വിറച്ച് കേരളം. ഇന്ന് 5 പനിമരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഒരു മരണം ഡെങ്കിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. എച്ച്1എൻ1 ബാധിച്ച് ഒരാൾ, എലിപ്പനി ബാധിച്ച് ഒരാൾ എന്നിങ്ങനെയാണ് മരണം. പേ വിഷബാധയെ തുടർന്ന് ഒരാൾ മരിച്ചു. ഇന്നലെ കളമശ്ശേരിയിൽ മരിച്ച 27 വയസുള്ള യുവാവിൻ്റെ മരണമാണ് പേവിഷ മരണം എന്ന് സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് 11,241 പേർ പനിബാധിച്ച് ചികിത്സ തേടി.
കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. രോഗത്തിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണ് വെല്ലുവിളി. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ജന്തുക്കളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. കന്നുകാലികൾക്ക് പുറമേ പൂച്ച പട്ടി എന്നിവയിൽ നിന്നും ബാക്ടീരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗമില്ല. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ പനി തടയാനുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 15, 2023 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരു മാസമായിട്ടും പനി കുറയുന്നില്ല; സംസ്ഥാനത്ത് ഇന്ന് 5 പനിമരണം; 103 ഡെങ്കിപ്പനി കേസുകൾ