ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇരു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

Last Updated:

തെ​ന്നി മാ​റി​യ ഗേ​റ്റ് ആ​ര്യ​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീഴുകയായിരുന്നു

News18
News18
ചേ​ര്‍ത്ത​ല: കളിക്കുന്നതിനിടെ ദേ​ഹ​ത്ത് ഇ​രു​മ്പു​ഗേ​റ്റ് മ​റി​ഞ്ഞു​വീ​ണ് അഞ്ചുവയസുകാരൻ മരിച്ചു. അ​ർ​ത്തു​ങ്ക​ൽ പൊ​ന്നാ​ട്ട് സു​ഭാ​ഷി​ന്‍റെ മ​ക​ന്‍ ആര്യന്‍ (5) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സംഭവം. കൂട്ടുകാ​രോ​ടൊ​പ്പം അ​യ​ല്‍വീ​ട്ടി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടം നടന്നത്. ട്രാക്കി​ലൂ​ടെ ത​ള്ളി മാ​റ്റാ​വു​ന്ന ഇ​രു​മ്പു​ഗേ​റ്റി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യില്‍ തെ​ന്നി മാ​റി​യ ഗേ​റ്റ് ആ​ര്യ​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീഴുകയായിരുന്നു.
ഗേ​റ്റി​ന​ടി​യി​ൽ അ​ക​പ്പെ​ട്ടു​പോ​യ ആ​ര്യ​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പുറ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അവിടെ​നി​ന്ന് ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും കുട്ടിയുടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ആര്യന്റെ അ​മ്മ സു​ബി വിദേശത്താണ്. അ​മ്മ നാ​ട്ടി​ലെ​ത്തി​യ​തി​നു​ശേ​ഷം സം​സ്കാ​രം ന​ട​ത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇരു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു
Next Article
advertisement
പരാജയകാരണങ്ങളെക്കുറിച്ച് കത്തെഴുതാൻ സിപിഐ ജനങ്ങൾക്ക് അവസരമൊരുക്കുന്നു
പരാജയകാരണങ്ങളെക്കുറിച്ച് കത്തെഴുതാൻ സിപിഐ ജനങ്ങൾക്ക് അവസരമൊരുക്കുന്നു
  • തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ വിലയിരുത്താൻ സിപിഐ ജനങ്ങൾക്ക് കത്തെഴുതാൻ അവസരം നൽകി.

  • കത്തുകൾ പരിശോധിച്ച് തിരുത്തലുകൾക്ക് തയ്യാറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

  • ജനവിധി അംഗീകരിച്ച് തെറ്റുതിരുത്തി എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് സിപിഐ ഉറപ്പു നൽകി.

View All
advertisement