തൃശൂർ: മുളങ്കുന്നത്തുകാവിലെ മെഡിക്കൽ കോളേജ് കാംപസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി എടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതോടെ ഇന്ത്യൻ കോഫീ ഹൗസിന്‍റെ ലൈസൻസ് റദ്ദാക്കി. ഇന്ത്യൻ കോഫീ ഹൌസിനെതിരെ ധാരാളം പരാതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എന്നാൽ പരാതികൾ ലഭിച്ചിട്ടും അവിടുത്തെ ഭക്ഷ്യസുരക്ഷ വകുപ്പ് വേണ്ട നടപടി സ്വീകരിച്ചല്ല. ഇതേത്തുടർന്ന അന്വേഷണവിധേയമായി ഭക്ഷ്യ സുരക്ഷ ഓഫീസറെയും അസിസ്റ്റന്റ് കമീഷണറെയും സ്ഥലം മാറ്റി.
രാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫി ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതായി വീണാ ജോര്‍ജ് പറഞ്ഞു.തുടര്‍ച്ചയായി പരാതി ലഭിച്ചിട്ടും നടപടിയെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോഫി ഹൗസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്നും മന്ത്രി അറിയിച്ചു.
അതേസമയം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പാൽ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പാൽ ട്രാൻസ്പോർട്ട് ചെയ്യാൻ കമ്പനിക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. പാലിൽ മായുണ്ടോയെന്നറിയാൻ വ്യാപക പരിശോധന തുടരും. രണ്ടു വകുപ്പുകളും യോജിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.