വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ബാധിതർക്കുള്ള ഭക്ഷ്യകിറ്റ് പുഴുവരിച്ചു; യുവജന സംഘടനകൾ പ്രതിഷേധിച്ചു

Last Updated:

ഭക്ഷ്യ വകപ്പ് വിതരണം ചെയ്തതല്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബോധപൂർവം രാഷ്ട്രീയ ലക്ഷ്യം വെച്ചാണോ എന്നത് അന്വേഷിക്കുമെന്നും ജി ആർ അനിൽ പറഞ്ഞു

വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കൈമാറിയ ഭക്ഷ്യ കിറ്റിൽ പുഴുവരിച്ചെന്ന ആരോപണത്തിന്റെ പേരിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് കാര്യാലയം ഉപരോധിച്ച് യുവജന സംഘടന പ്രവർത്തകർ. പഞ്ചായത്തിന്റെ അനാസ്ഥയാണ് ഭക്ഷ്യവസ്തുക്കൾ നശിക്കാൻ ഇടയാക്കിയതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട 280ലേറെ കുടുംബങ്ങൾക്കാണ് മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തിരുന്നത്. അതിനിടെ കഴിഞ്ഞദിവസം കുന്നുംപറ്റയിലെ അഞ്ച് കുടുംബങ്ങൾക്ക് കൈമാറിയ കിറ്റിൽ പുഴു അരിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ സൂക്ഷിച്ചിരുന്ന കിറ്റുകൾ സ്കൂളിൽ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന പശ്ചാത്തലത്തിലാണ് അവിടെ നിന്ന് മാറ്റിയത്. ഒരുമാസം മുമ്പ് ലഭിച്ച ഭക്ഷണ സാധനങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കുന്നതിന് വേണ്ടി മാറ്റിവെച്ചതാണ് പുഴുവരിക്കാൻ ഇടയാക്കിയതെന്നാണ് പഞ്ചായത്തിലെ ഇടത് അംഗങ്ങളുടെ ആക്ഷേപം.
advertisement
അതേസമയം പഞ്ചായത്ത് നേരിട്ട് കിറ്റുകൾ നൽകിയിരുന്നില്ലെന്നും റവന്യൂ വകുപ്പിന് പുറമേ വിവിധ സന്നദ്ധ സംഘടനകളും നൽകിയ ഭക്ഷ്യ വസ്തുക്കളാണ് കുടുംബങ്ങൾക്ക് കൈമാറിയിരുന്നത് എന്നാണ് പഞ്ചായത്ത് ഭരണമുന്നണിയുടെഅവകാശവാദം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികൾക്ക് നേരിട്ട് എത്തി ദുരന്തബാധിതർക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്നും അംഗങ്ങൾ പറയുന്നു.
കളക്ടറോട് റിപ്പോർട്ട് തേടി മന്ത്രി
മേപ്പാടിയിലെ ഭക്ഷ്യകിറ്റിൽ പുഴുവരിച്ച സംഭവം എന്താണെന്ന് ഗൗരവമായി പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഭക്ഷ്യ വകപ്പ് വിതരണം ചെയ്തതല്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബോധപൂർവം രാഷ്ട്രീയ ലക്ഷ്യം വെച്ചാണോ എന്നത് അന്വേഷിക്കുമെന്നും ജി ആർ അനിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ബാധിതർക്കുള്ള ഭക്ഷ്യകിറ്റ് പുഴുവരിച്ചു; യുവജന സംഘടനകൾ പ്രതിഷേധിച്ചു
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement