Raid in Hotels| ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 12 ഹോട്ടലുകൾ അടപ്പിച്ചു

Last Updated:

പഴകിയ മത്സ്യവും പിടികൂടി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന (Food Safety raids)ഇന്നും കർശനമായി തുടരുന്നു. കിലോക്കണക്കിന് പഴകിയ ഭക്ഷണ സാധനങ്ങളും മത്സ്യവും പിടിച്ചെടുത്തു. പന്ത്രണ്ട് കടകള്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും പരിശോധന കര്‍ശനമാക്കി. നന്ദൻകോട് ഇറാനി ഹോട്ടലിൽനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. കെ പി മെൻസ് ഹോസ്റ്റലിനും നോട്ടിസ് നൽകി. കല്ലറയിലെ മത്സ്യ മാർക്കറ്റിൽനിന്നും അഴുകിയ മത്സ്യം പിടിച്ചെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ പരിശോധന നടക്കുന്നുണ്ട്. കണ്ണൂർ കോർപറേഷൻ പരിധിയിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. സംഭവത്തിൽ രണ്ടു ഹോട്ടലുകൾക്കു നോട്ടിസ് നൽകി. ഹോട്ടൽ സാഗർ, ഹോട്ടൽ ബ്ലൂ നെയിൽ എന്നീ ഹോട്ടലുകൾക്കാണ് നോട്ടിസ് നൽകിയത്.
advertisement
ഹരിപ്പാട് 25 കിലോ പഴകിയ മത്തി പിടികൂടി. നാഗപട്ടണത്തുനിന്നു കൊണ്ടുവന്ന ഉടൻ പിടിക്കുകയായിരുന്നു. ഹരിപ്പാട് ഒരു ഹോട്ടലും ആലപ്പുഴ കൈചൂണ്ടി ജങ്ഷനിൽ തട്ടുകടയും അടപ്പിച്ചു. കൽപറ്റ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. കൊല്ലത്ത് മൂന്നു സ്‌ക്വാഡുകൾ ആയി നടത്തിയ പരിശോധനയിൽ പത്തോളം കടകൾ പൂട്ടി. എട്ടു ദിവസത്തിനിടെ 150ലേറെ സ്ഥാപനങ്ങളാണ് പൂട്ടിയത്.
advertisement
നെയ്യാറ്റിൻകര കാരകോണത്ത് 60 കിലോ ഓളം പഴകിയ മത്സ്യവും, പഴവർഗങ്ങളും പിടികൂടി. കൂനംപന ജംഗ്ഷനിൽ
വിൽപ്പന നടത്തുകയായിരുന്ന മത്സ്യം കുന്നത്തുകാൽ ഹെൽത്ത് അധികൃതരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തുടർന്ന്
പിടിച്ചെടുത്ത മീനും പഴങ്ങളും നശിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Raid in Hotels| ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 12 ഹോട്ടലുകൾ അടപ്പിച്ചു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement