പാലക്കാട് ഫുട്‌ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്
- Published by:Sneha Reghu
- news18-malayalam
Last Updated:
വല്ലപ്പുഴ ഓർഫനേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ കാണികൾ ഇരുന്ന ഗാലറിയാണ് തകർന്നു വീണത്
പാലക്കാട്: വല്ലപ്പുഴയിൽ ഫുട്‌ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്. വല്ലപ്പുഴ ഓർഫനേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ കാണികൾ ഇരുന്ന ഗാലറിയാണ് തകർന്നു വീണത്. രാത്രി പത്തരയോടെയാണ് അപകടം നടന്നത്.
ഇവിടെ ഒരു മാസമായി നടന്നുവരുന്ന ഫുട്‌ബോൾ മത്സരമായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു.
വല്ലപ്പുഴയിൽ കനിവ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഒരു മാസമായി സെവൻസ് ഫുട്ബോൾ മത്സരം നടക്കുന്നുണ്ട്. ഫൈനൽ മത്സരത്തിനു പ്രതീക്ഷിച്ചതിലും ഏറെപ്പേർ എത്തിയതാണു ഗാലറി തകരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
February 05, 2025 8:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ഫുട്‌ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്