കൊച്ചി: ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ എന്ന കാട്ടാനയുടെ വലതുകണ്ണിന് കാഴ്‌ചക്കുറവെന്ന് വനംവകുപ്പിന്റെ റിപ്പോർട്ട്. ഹൈക്കോടതിയിൽ വനംവകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജിപിഎസ് കോളർ ധരിപ്പിക്കുമ്പോഴാണ് ഇക്കാര്യം മനസിലായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുമ്പിക്കയ്യിൽ മുറിവുകളും കണ്ടെത്തിയിരുന്നു. ഇതിന് മരുന്ന് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അരിക്കൊമ്പനെ പ്രത്യേകം നിരീക്ഷിച്ചു വരികയാണെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു.
ഇന്ന് ഹൈക്കോടതി അരിക്കൊമ്പന്‍ വിഷയം പരിഗണിക്കവേ അരിക്കൊമ്പന്‍ തിരികെ വരാന്‍ സാധ്യതയില്ലേ എന്ന് കോടതി വനം വകുപ്പിനോട് ചോദിച്ചിരുന്നു. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിരീക്ഷണം ശക്തമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അതിനിടെ അരിക്കൊമ്പന്‍ ദൗത്യത്തില്‍ തൃപ്‌തി രേഖപ്പെടുത്തിയ കോടതി ദൗത്യത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ചു. ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നല്‍കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് കത്തില്‍ പറയുന്നു.
അതിനിടെ നഷ്ടമായ അരികൊമ്പന്‍റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ തിരിച്ചുകിട്ടി. പത്തോളം സ്ഥലങ്ങളിൽ നിന്നുള്ള സിഗ്നലാണ് ലഭിച്ചത്. ആന അതിർത്തി വനമേഖലയിലൂടെ സഞ്ചരിച്ചതായാണ് സിഗ്നലിൽ നിന്നുള്ള വിവരം. തമിഴ്നാട് അതിർത്തിയിലുള്ള മുല്ലക്കുടിയിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്.
ഇന്നലെ പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലിന് ശേഷമാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടത്. വനം വകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കാരണം പറഞ്ഞത്. ഇന്ന് വീണ്ടും സിഗ്നൽ ലഭ്യമായതോടെ നിരീക്ഷണം തുടരാനാകുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Idukki, Idukki news