• HOME
  • »
  • NEWS
  • »
  • kerala
  • »
  • എവിടെ പോയി അരിക്കൊമ്പൻ? റേഡിയോ കോളർ സിഗ്നൽ കിട്ടുന്നില്ല; സാങ്കേതിക പ്രശ്‌നമെന്ന് വനം വകുപ്പ്

എവിടെ പോയി അരിക്കൊമ്പൻ? റേഡിയോ കോളർ സിഗ്നൽ കിട്ടുന്നില്ല; സാങ്കേതിക പ്രശ്‌നമെന്ന് വനം വകുപ്പ്

മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും.

ഫയൽചിത്രം

ഫയൽചിത്രം

  • Share this:

    കുമളി: പെരിയാർ ടൈ​ഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് അവസാനമായി സിഗ്നൽ ലഭിച്ചത്. എന്നാൽ സിഗ്നൽ ലഭിക്കാത്തതിന് കാരണം സാങ്കേതിക പ്രശ്നമാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

    Also read-മരുന്നു വെള്ളം മറിച്ചിട്ടനിലയില്‍; വച്ചിരുന്ന പുല്ല് എടുത്തില്ല; അരിക്കൊമ്പനെ നിരീക്ഷിച്ച് വനംവകുപ്പ്

    ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്.

    Published by:Sarika KP
    First published: