Madhu case|അട്ടപ്പാടി മധു കേസ്; കൂറുമാറിയ സാക്ഷിയുടെ കാഴ്ച്ച പരിശോധിച്ച് കോടതി; ജോലിയിൽ നിന്നും പിരിച്ചുവിട്ടു
- Published by:Naseeba TC
- news18-malayalam
Last Updated:
കേസിൽ ഇരുപത്തിയൊമ്പതാം സാക്ഷിയാണ് സുനിൽകുമാർ
പാലക്കാട്: അട്ടപ്പാടി മധു കേസിൽ കൂറുമാറിയ സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിച്ച് കോടതി. മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് സാക്ഷി ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാൻ മണ്ണാർക്കാട് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. കൂറുമാറിയതിനെ തുടർന്ന് വനം വകുപ് വാച്ചറായ സാക്ഷിയെ പിരിച്ചുവിട്ടു.
കേസിൽ ഇരുപത്തിയൊമ്പതാം സാക്ഷിയാണ് സുനിൽകുമാർ. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ നേരത്തേ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു. കേസിലെ മുപ്പത്തിയൊന്നാം സാക്ഷി ദീപുവും ഇന്ന് കൂറുമാറിയിരുന്നു. കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനാറായി.
കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറാണ് സുനിൽകുമാർ. സൈലന്‍റ് വാലി ഡിവിഷനിലെ ആനവായി ഫോറസ്റ്റ് റേഞ്ചിലെ താൽകാലിക വാച്ചറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. നേരത്തെ, മൊഴി മാറ്റിയ വാച്ചർമാരായ അനിൽ കുമാർ, കാളിമൂപ്പൻ, അബ്ദു റസാഖ് എന്നിവരെ സർവീസിൽ പിരിച്ചു വിട്ടിരുന്നു.
advertisement
ഇന്നാണ് മധു കേസിൽ മണ്ണാർക്കാട് ജില്ല പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി സാക്ഷി വിസ്താരം പുനരാരംഭിച്ചത്. 25 മുതൽ 28 വരെയുള്ള നാലു പേരെയാണ് ചൊവ്വാഴ്ച വിസ്തരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിൽ 25-ാം സാക്ഷി രാജേഷിനെ ഒഴിവാക്കി. ബാക്കി മൂന്നുപേരുടെ വിസ്താരം പൂർത്തിയായി.
ആറു പേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് സാക്ഷി ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാൻ മണ്ണാർക്കാട് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.
advertisement
ഇരുപത്തിയൊന്നാം സാക്ഷി വീരൻ, ഇരുപതാം സാക്ഷി മരുതൻ, വനംവകുപ്പ് വാച്ചർമാരായ അനിൽകുമാർ, മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ അബ്ദുൾ റസാഖ്, പതിനഞ്ചാം സാക്ഷി മെഹറുന്നീസ തുടങ്ങിയവർ നേരത്തേ കൂറുമാറിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2022 6:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Madhu case|അട്ടപ്പാടി മധു കേസ്; കൂറുമാറിയ സാക്ഷിയുടെ കാഴ്ച്ച പരിശോധിച്ച് കോടതി; ജോലിയിൽ നിന്നും പിരിച്ചുവിട്ടു