തിരുവനന്തപുരം: സോളാർ കേസിൽകേരള കോൺഗ്രസ് മുൻ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ വലിയ വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാർ കേസിൽ താൻ വെളിപ്പെടുത്തൽ നടത്തിയാൽ അത് ചിലരെ വേദനിപ്പിക്കുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പരാതിക്കാരിക്ക് പിന്നിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എയായിരുന്നുന്നെന്നായിരുന്നു ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ.
'ആരെയെങ്കിലും കുറ്റപ്പെടുത്തുന്ന കാര്യത്തിൽ ഞാൻ പിന്നിലാണ്. ചില സത്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്. അത് ഭാവിയിൽ പുറത്തുവരും. എൻ്റെ പാർട്ടിയിലുള്ളവരോ വിശ്വസ്ത രോ എനിക്കെതിരെ പ്രവർത്തിക്കില്ലെന്ന വിശ്വാസമുണ്ട്." ഉമ്മൻ ചാണ്ടി പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാനും ഉമ്മൻചാണ്ടി തയാറായില്ല. കൂടുതൽ സത്യം പുറത്തുവരുമെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന്ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
സോളാർ കേസും ബാർ കോഴകേസും വീണ്ടും ചർച്ചയാകുന്നത് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. രണ്ടു വിഷയങ്ങളും എത്രകാലമായി ചർച്ച ചെയ്യുകയാണ്. സത്യം സത്യമായിട്ട് തന്നെ നിലനിൽക്കും. ഈ വിഷയങ്ങളിൽകുറച്ച് കാലത്തേക്ക് മാത്രമേ ആളുകളെ തെറ്റിദ്ധരിപ്പിക്കാനാകൂവെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.