advertisement

സ്വന്തം പണം ചെലവാക്കി തെരുവുനായ നഷ്ടപരിഹാര കമ്മിറ്റി നടത്തിയ ജഡ്ജി സിരി ജഗൻ അന്തരിച്ചു

Last Updated:

നായ്ക്കളുടെ കടിയേറ്റ ഇരകൾക്കുള്ള നഷ്ടപരിഹാരം തീർപ്പാക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു

എസ്. സിരി ജഗൻ
എസ്. സിരി ജഗൻ
കേരള ഹൈക്കോടതി മുൻ ജഡ്ജി എസ്. സിരി ജഗൻ (S. Siri Jagan) അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. കുറച്ചുനാളായി അർബുദ രോഗബാധിതനായിരുന്നു. രാത്രി 9.30 ഓടെ കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കൊല്ലം മയ്യനാട് സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബി ബിരുദവും കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎം പഠനവും പൂർത്തിയാക്കി. 2005 ഫെബ്രുവരിയിൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2014 ജനുവരിയിൽ സർവീസിൽ നിന്ന് വിരമിച്ചു.
വിരമിച്ച ശേഷം, കേരള ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാര സമിതിയുടെ ചെയർപേഴ്‌സണായും നായ്ക്കളുടെ കടിയേറ്റ ഇരകൾക്കുള്ള നഷ്ടപരിഹാരം തീർപ്പാക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ചെയർമാനായും സിരി ജഗൻ സേവനമനുഷ്ഠിച്ചു. ഇതിന്റെ പ്രവർത്തനം നിലയ്ക്കുമെന്നായപ്പോൾ സ്വന്തം കയ്യിൽ നിന്നും പണം ചിലവാക്കി ഓഫീസ് മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹം തയാറായി.
advertisement
കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ ആക്ടിംഗ് വൈസ് ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ജയലക്ഷ്മി, മക്കൾ: ജെസ്നി, റോഷ്നി. ഉദയ് അനന്തൻ (സിനിമ സംവിധായകൻ), ഡോ എ.കെ. വിഷ്ണു (റേഡിയോളജിസ്റ്റ്, ലിസി ഹോസ്പിറ്റൽ, എറണാകുളം) എന്നിവർ മരുമക്കളാണ്.
സംസ്കാരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് രവിപുരം ശ്മശാനത്തിൽ നടക്കും.
Summary: Former Kerala High Court judge S. Siri Jagan passed away. He was 74 years old. He had been suffering from cancer for some time. He passed away at Lissie Hospital in Kochi at around 9.30 pm. A native of Mayyanad, Kollam, he completed his LLB degree from Government Law College, Thiruvananthapuram and his LLM from Cochin University of Science and Technology. He was appointed as a judge of the Kerala High Court in February 2005. He retired from service in January 2014.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വന്തം പണം ചെലവാക്കി തെരുവുനായ നഷ്ടപരിഹാര കമ്മിറ്റി നടത്തിയ ജഡ്ജി സിരി ജഗൻ അന്തരിച്ചു
Next Article
advertisement
ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത സ്‌നേഹമെന്ന് പ്രതിയുടെ സഹോദരൻ
ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത സ്‌നേഹമെന്ന് പ്രതിയുടെ സഹോദരൻ
  • ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയുടെ ഗ്രീമയോടുള്ള അമിത സ്‌നേഹവും സ്വാർത്ഥതയുമാണ്

  • സജിത ദമ്പതികൾക്ക് സ്വകാര്യത നൽകാൻ തയ്യാറായിരുന്നില്ല, ഗ്രീമയുടെ ജീവിതം അമ്മ നിയന്ത്രിച്ചു.

  • കുടുംബപ്രശ്നങ്ങൾ പുറത്തറിയുന്നത് അഭിമാനക്ഷതമായാണ് സജിത കണ്ടിരുന്നതെന്നും സഹോദരൻ ആരോപിച്ചു

View All
advertisement