SDPI മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ
- Published by:Rajesh V
- news18-malayalam
Last Updated:
മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്ന തുളസീധരൻ പള്ളിക്കലിനെ പാർട്ടി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു
കോട്ടയം: എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ ചേർന്നു. കോട്ടയത്ത് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിൽ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്ന തുളസീധരൻ പള്ളിക്കലിനെ പാർട്ടി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതി അംഗമായും തുളസീധരൻ ചുമതല വഹിച്ചിരുന്നു.
എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ തുളസീധരൻ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. എസ്ഡിപിഐ മത്സരിച്ചാൽ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറുമെന്നും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരൻ പള്ളിക്കൽ അന്ന് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു. തുടർന്ന് തുളസീധരൻ പള്ളിക്കലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.
advertisement
Summary: In a significant political shift, Thulasidharan Pallickal, the former State Vice President and National Working Committee member of the SDPI, has officially joined the Indian Union Muslim League (IUML). He received his membership from IUML General Secretary P.M.A. Salam in Kottayam. The rift began during the Assembly election campaign when Thulasidharan publicly opposed the SDPI's decision to field a candidate in Manjeshwar.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
Apr 06, 2026 8:48 PM IST








