കാമുകനെ മർദ്ദിക്കാൻ ക്വട്ടേഷൻ: വിവാഹഭ്യർത്ഥന നിരസിച്ചതിലെ നിരാശയിലെന്ന് യുവതി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഗൗതം വിവാഹാഭ്യർഥന നിരസിച്ചതോടെ പകയായി. ഇയാൾ അകലാൻ ശ്രമിക്കുക കൂടി ചെയ്തതോടെ പക വൈരാഗ്യം ആകുകയായിരുന്നു.
കൊല്ലം: കാമുകനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയത് കാമുകൻ വിവാഹഭ്യർത്ഥന നിരസിച്ചതിലെ നിരാശയിലെന്ന് അറസ്റ്റിലായ യുവതിയുടെ വെളിപ്പെടുത്തൽ. ചാത്തന്നൂരിൽ കാമുകനെതിരെ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയ കേസിലാണ് യുവതിയുടെ മൊഴി. സംഭവത്തിൽ മയ്യനാട് സങ്കീർത്തനയിൽ ലെൻസി ലോറൻസ് ക്വട്ടേഷൻ സംഘാങ്ങളായ വർക്കല സ്വദേശി അനന്ദു ആയിരൂർ സ്വദേശി അമ്പു എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് പ്രതികൾ ഒളിവിലാണ്.
യുവതി വാങ്ങി നൽകിയ ഫോണും, ഇവരുടെ കയ്യിൽ നിന്ന് പലപ്പോഴായി വാങ്ങിയ കാശും തിരികെ വാങ്ങി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ക്വട്ടേഷൻ. നാൽപ്പതിനായിരം രൂപയ്ക്കാണ് ക്വട്ടേഷൻ നല്‍കിയത്. ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം ശാസ്താംകോട്ട സ്വദേശി ഗൗതം,സുഹൃത്ത് വിഷ്ണു എന്നിവരെ മർദ്ദിച്ച് അവശരാക്കി, കവർച്ച നടത്തി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
ശാസ്താംകോട്ട സ്വദേശി ഗൗതം (25) , സുഹ്യത്ത് വർക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (25) എന്നിവര്‍ക്കാണ് മർദനമേറ്റത്. കഴിഞ്ഞ പതിനാലാം തീയതി ഇവരെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി, കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും കവർന്നതിനുശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
advertisement
പൊലീസ് പറയുന്നതനുസരിച്ച് വിവാഹിതയും, രണ്ട് കുട്ടികളുടെ മാതാവുമാണ് ലിൻസി ലോറൻസ്. ഭർത്താവ് വിദേശത്താണ്. രണ്ട് വർഷം മുൻപാണ് ലിൻസിയും ഗൗതമും പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. അടുപ്പം ശക്തമായതോടെ പണവും, മൊബൈൽ ഫോണും അടക്കം പലപ്പോഴായി ഗൗതമിന് നൽകി. മൂന്നര ലക്ഷത്തോളം രൂപയും ഇയാൾ വാങ്ങിയതായി പറയുന്നു. ഇതിനിടെ വിവാഹം കഴിക്കണമെന്ന് ലിൻസി ആവശ്യപ്പെടുകയായിരുന്നു. ഗൗതം വിവാഹാഭ്യർഥന നിരസിച്ചതോടെ പകയായി. ഇയാൾ അകലാൻ ശ്രമിക്കുക കൂടി ചെയ്തതോടെ പക വൈരാഗ്യം ആകുകയായിരുന്നു.
advertisement
ഗൗതമും , സുഹൃത്ത് വിഷ്ണുവും പാരിപ്പള്ളിയിലെ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരാണ്.
ഗൗതമിനെ മർദ്ദിക്കുന്നതിനും തന്‍റെ പക്കൽ നിന്ന് കൈപ്പറ്റിയ പണവും , മൊബൈൽ ഫോണും തിരികെ വാങ്ങുന്നതിനുമായി വർക്കലയിലെ ക്വട്ടേഷൻ സംഘത്തെയാണ് ലിൻസി സമീപിച്ചത്. വിഷ്ണു ചാത്തന്നൂരിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ പതിനാലാം തീയതി ഉച്ചയ്ക്ക് ലിൻസി ഗൗതമിന്റെ സുഹൃത്ത് വിഷ്ണുവിനെ വിളിച്ച് ബന്ധുക്കൾ വരുന്നുണ്ടെന്നും അവർക്കൊപ്പം പോയി പണം വാങ്ങി നൽകണം എന്നും പറഞ്ഞു. ക്വട്ടേഷൻ സംഘം നീല ഇയോൺ കാറിൽ ചാത്തന്നൂർ ദേശീയപാത പൊലീസ് സ്റ്റേഷന് സമീപം നിന്ന് വിഷ്ണുവിനെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
advertisement
അയിരൂർ കായൽവാരത്ത് എത്തിച്ച വിഷ്ണുവിനെ ആറംഗ ക്വട്ടേഷൻ സംഘം ചേർന്ന് മർദ്ദിച്ചു. അതിനുശേഷം വിഷ്ണുവിനെ കൊണ്ട് ഗൗതമിനെ വിളിച്ചുവരുത്തി.തുടർന്ന് ഗൗതമിനെ സംഘം മാരകമായി മർദ്ദിക്കുകയും , കയ്യിലുണ്ടായിരുന്ന മൊബൈൽഫോണും പണവും കവരുകയും ചെയ്തു. മർദ്ദിച്ച് അവശനാക്കിയ ഇരുവരെയും വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു .
ശാസ്താംകോട്ടയിലെ ഒരു ആശുപത്രിയിൽ ഒളിവിൽ കഴിയുന്നതിനിടെ ആണ് ലിൻസിയെ പൊലീസ് പിടികൂടിയത്.
advertisement
ഒളിവിൽ കഴിഞ്ഞിരുന്ന അമ്പു,അനന്തു പ്രസാദ് എന്നിവരെ അയിരൂരിൽ നിന്നും പിടികൂടി. ചാത്തന്നൂർ സിഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി. ലിൻസി യെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
കൊട്ടേഷൻ സംഘത്തിലെ മറ്റു പ്രതികളായ വർക്കല അയിരൂർ സ്വദേശികളായ അരുൺ , മഹേഷ്, അനസ്, സതീഷ് എന്നിവർക്കായും, തട്ടി കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനായും അന്വേഷണം തുടരുകയാണ്.
മർദ്ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷൻ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ് . ഇയാളാണ് ക്വട്ടേഷൻ ഏറ്റെടുത്തതും. നാൽപ്പതിനായിരം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. പതിനായിരം രൂപ അഡ്വാൻസ് നൽകി. കൃത്യത്തിന് ശേഷം ബാക്കി തുകയായ 30000 രൂപയും നൽകി.
Location :
First Published :
June 21, 2021 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകനെ മർദ്ദിക്കാൻ ക്വട്ടേഷൻ: വിവാഹഭ്യർത്ഥന നിരസിച്ചതിലെ നിരാശയിലെന്ന് യുവതി