സൗദി അറേബ്യയിലെ മദീനയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു; 3 കുട്ടികൾ ഗുരുതരാവസ്ഥയിൽ

Last Updated:

ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം പുല്ലുമായി പോയിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

News18
News18
മദീന: സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം വെള്ളില സ്വദേശിയും നിലവിൽ തിരൂർക്കാട് തോണിക്കരയിൽ താമസക്കാരനുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (13), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ജലീലിന്റെ മക്കളായ ആയിഷ, നൂറ, ഫാത്തിമ എന്നിവർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
മദീന–ജിദ്ദ ഹൈവേയിൽ മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി സഫർ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം പുല്ലുമായി പോയിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിദ്ദയിലെ അസ്കാനിൽ താമസിക്കുന്ന കുടുംബം മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ആയിഷ, നൂറ, ഫാത്തിമ എന്നീ കുട്ടികളെ മദീന കിങ് ഫഹദ്, മദീന ജർമൻ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജലീലിന്റെ മറ്റു മക്കളായ അദ്നാൻ, ഹന, അൽ അമീൻ എന്നിവർ നിലവിൽ നാട്ടിലാണുള്ളത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സൗദി അറേബ്യയിലെ മദീനയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു; 3 കുട്ടികൾ ഗുരുതരാവസ്ഥയിൽ
Next Article
advertisement
ഫെബ്രുവരി 12ലെ പൊതു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കൾ
ഫെബ്രുവരി 12ലെ പൊതു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കൾ
  • ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ മൂലം ഫെബ്രുവരി 12ലെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു.

  • 1971-ലെ സെൻസസ് പ്രകാരം 30% ആയിരുന്ന ഹിന്ദു ജനസംഖ്യ ഇപ്പോൾ ഏകദേശം 9% ആയി കുറഞ്ഞതിൽ ആശങ്കയുണ്ട്.

  • പോളിംഗ് ദിവസം അടുത്തപ്പോൾ ഹിന്ദു സമൂഹം സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.

View All
advertisement