റോഡരികിലെ മരം കടപുഴകി നാലുവയസുകാരന്‍ മരിച്ചു; അപകടം മുത്തച്ഛനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവെ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മുത്തച്ഛന്‍റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യവെ റോഡരികിലുണ്ടായ മരം കടപുഴകി വീഴുകയായിരുന്നു.
കൊച്ചി: പറവൂരിൽ മരം കടപുഴകി വീണ് നാലു വയസുകാരന് ദാരുണാന്ത്യം. പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്‍റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛന്‍റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യവെ റോഡരികിലുണ്ടായ മരം കടപുഴകി വീഴുകയായിരുന്നു.
പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു മണിയോടു കൂടിയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കിൽ സഞ്ചരിച്ച മുത്തച്ഛനും ഗുരുതര പരിക്കേറ്റു. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു കുട്ടിയും മുത്തച്ഛനും.
Death | ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഗ്ലൗസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. ഡൽഹി ശാസ്ത്രി പാർക്ക് ഫ്ലൈ ഓവറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. 34കരാനായ വിപിൻ കുമാർ ആണ് മരിച്ചത്. രക്ഷാ ബന്ധൻ ആഘോഷിക്കാനായി സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു വിപിൻ. ഇതിനിടെയാണ് അപകടം ഉണ്ടായത്.
advertisement
ബൈക്കിൽ വിപിനൊപ്പം ഭാര്യയുമുണ്ടായിരുന്നു. പരിക്കേറ്റ വിപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശ്വാസനാളി മുറിഞ്ഞതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. രാജ്യത്ത് നിരോധിച്ച ഗ്ലൗസ് പൗഡർ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് അപകടത്തിനിടയാക്കിയത്.
ചൈനീസ് സിന്തറ്റിക് നൂലുകൾ ഉപയഗിച്ചുള്ള പട്ടം പറത്തൽ അപകടത്തിന് കാരമാകുമെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞല ഓഗസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 13, 2022 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോഡരികിലെ മരം കടപുഴകി നാലുവയസുകാരന്‍ മരിച്ചു; അപകടം മുത്തച്ഛനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവെ