advertisement

മലപ്പുറത്ത് വീട്ടിൽ നിന്നും പിന്നോട്ട് എടുത്ത കാറിനടിയിൽപെട്ട് നാലു വയസുകാരി മരിച്ചു;സ്ത്രീക്ക് ഗുരുതര പരിക്ക്

Last Updated:

നിർത്തിയിട്ടിരുന്ന കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ മുറ്റത്ത് നിൽക്കുന്നവരെ ഇടിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം: എടപ്പാളിൽ വീട്ടിൽ നിന്നും പിന്നോട്ട് എടുത്ത കാറിനടിയിൽപെട്ട് നാലു വയസുകാരി മരിച്ചു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്‍റെ മകൾ അംറുബിൻദ് ജാബിർ (4) ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ മുറ്റത്ത് നിൽക്കുന്നവരെ ഇടിക്കുകയായിരുന്നു. കാര്‍ വേഗത്തിൽ വന്നതിനാൽ ഇവര്‍ക്ക് മാറാനായില്ല. നാലു വയസുകാരിയുടെ ദേഹത്ത് കാര്‍ പൂർണമായും കയറിയിറങ്ങി. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടം ഉണ്ടാവുന്നത്. ഓട്ടോമാറ്റിക് കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും വീടിന്‍റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മുറ്റത്ത് കുഞ്ഞിനൊടൊപ്പം നിന്നിരുന്ന ബന്ധുവായ സ്ത്രീയുടെ നില ഗുരുതരമാണ്. ഇവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് വീട്ടിൽ നിന്നും പിന്നോട്ട് എടുത്ത കാറിനടിയിൽപെട്ട് നാലു വയസുകാരി മരിച്ചു;സ്ത്രീക്ക് ഗുരുതര പരിക്ക്
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement