കലോത്സവത്തിലെ കിരീട നേട്ടം: വെള്ളിയാഴ്ച തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് അവധി
- Published by:Nandu Krishnan
- news18
Last Updated:
26 വർഷത്തിനുശേഷം കലാകിരീടം തൃശൂരിലേക്ക് എത്തിയതിന്റെ ആഹ്ളാദ സൂചകമായാണ് കളക്ടർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചത്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായി തൃശ്ശൂർ സ്വർണക്കപ്പ് നേടിയതിന് പിന്നാലെ തൃശ്ശൂർ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും വെള്ളിയാഴ്ച (ജനുവരി 10) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. ജില്ലയിലെ സർക്കാർ, എയ്ഡഡ്, സിബിഎസ്ഇ, ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും അവധി ആയിരിക്കും. 26 വർഷത്തിനുശേഷം കലാകിരീടം തൃശ്ശൂരിലേക്ക് എത്തിയതിന്റെ ആഹ്ലാദത്തിലാണ് കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചത്.
1008 പോയിന്റ് നേടിയാണ് തൃശൂർ കിരീടം സ്വന്തമാക്കിയത്.1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.1999ല്‍ കൊല്ലത്തു നടന്ന കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് കിരീടം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയന്റോടെ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
January 09, 2025 6:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കലോത്സവത്തിലെ കിരീട നേട്ടം: വെള്ളിയാഴ്ച തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് അവധി