കാട്ടാള വേഷത്തിൽ ശിവ ഭഗവാന്‍, പയ്യന്നൂരിലെ പൂരത്തിന് കൗതുകമായി 'വാഴച്ഛൻ പോതി' പുറപ്പാട്
Last Updated:
ശിവൻ്റെ കാട്ടാള വേഷത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് വാഴഛൻ്റെ അവതരണം. ഉണങ്ങിയ വാഴ ഇലകൊണ്ട്, പ്രത്യേക രൂപത്തില്‍ ദേഹം മറച്ച് ഇരു കൈകളിലും രണ്ട് ദണ്ഡുകള്‍ പിടിച്ചാണ് ഇവയുടെ നടത്തം. കിരാതമൂര്‍ത്തി ആരാധന മൂര്‍ത്തി സമ്പ്രദായമുള്ളതിനാല്‍ ശിവസങ്കല്‍പ്പത്തെക്കുറിച്ചുള്ള ഒരുപാട് ആചാരങ്ങളും ഇവിടെ നടന്നു വരുന്നു.
പുതു തലമുറകള്‍ക്ക് പരിചിതമല്ലാത്ത പല ആചാരങ്ങള്‍ ഇന്നും പാലിക്കപ്പെടുന്നു എന്നതിന് തെളിവായി വാഴച്ഛൻ പോതിയുടെ പുറപ്പാട്. ഉണങ്ങിയ വാഴ ഇല, പ്രത്യേക രൂപത്തില്‍ ദേഹം മറച്ച് ഇരു കൈകളിലും രണ്ട് ദണ്ഡുകള്‍ പിടിച്ചാണ് ഇവയുടെ നടത്തം. പൂരോത്സവത്തിന് മാറ്റ് കൂട്ടി പയ്യന്നൂര്‍ തെരു അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന വാഴച്ഛൻ പോതിയുടെ പുറപ്പാട് കണ്ട് നിന്നവരില്‍ കൗതുകം ഉണര്‍ത്തി.
ശിവൻ്റെ കാട്ടാള വേഷം കിരാതമൂര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന വിധമാണ് വാഴച്ഛൻ പോതി അവതരണം. കിരാതമൂര്‍ത്തി ആരാധന മൂര്‍ത്തി സമ്പ്രദായമുള്ളതിനാല്‍ ശിവസങ്കല്‍പ്പത്തെക്കുറിച്ചുള്ള ഒരുപാട് ആചാരങ്ങളും ഇവിടെ നടന്നു വരുന്നു. പണ്ട് അര്‍ജ്ജുനനെ പരീക്ഷിക്കുന്നതിനും അദ്ദേഹത്തിന് 'പാശുപതാസ്ത്രം' നല്‍കുന്നതിനും വേണ്ടിയാണ് ശിവന്‍ കാട്ടാള വേഷത്തിലെത്തിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ വാഴച്ഛൻ പോതിയുടെ അരങ്ങേറ്റവും അങ്ങനെ തന്നെ.
മലബാറിലെ പൂര രാവുകളില്‍ മാറ്റ് കൂട്ടുന്ന തിന്മയെ ജയിച്ച് നന്മ വാഴുമെന്ന സന്ദേശം നല്‍കിയാണ് ക്ഷേത്രത്തില്‍ വാഴച്ഛൻ പോതി അവതരിക്കുന്നത്. ഏറെ പരിചിതമല്ലെങ്കിലും രൂപം കൊണ്ട് തന്നെ വ്യത്യസ്തമായ വാഴഛൻ പോതി പുറപ്പാട് കാണാന്‍ നിരവധി പേരാണ് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Apr 07, 2026 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കാട്ടാള വേഷത്തിൽ ശിവ ഭഗവാന്‍, പയ്യന്നൂരിലെ പൂരത്തിന് കൗതുകമായി 'വാഴച്ഛൻ പോതി' പുറപ്പാട്





