G Sudhakaran | ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കുന്നില്ല; ജി സുധാകരന്‍ CPM ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കി
- Published by:Jayashankar Av
- news18-malayalam
Last Updated:
ഇതു സംബന്ധിച്ച് ജി സുധാകരന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് കത്തു നല്‍കി.
ആലപ്പുഴ: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ( (Cpm party congress ) പങ്കെടുക്കാനില്ലെന്ന് ജി സുധാകരന്‍ (G Sudhakaran). ഇതു സംബന്ധിച്ച് സുധാകരന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് കത്തു നല്‍കി.
ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനാലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതിരിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
സുധാകരന് ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രനെയാണ് പകരം പ്രതിനിധിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന അംഗമാണ് ജി സുധാകരന്‍. നേരത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും പാർട്ടി കോൺഗ്രസ് നടത്തുക.പാര്‍ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു.
advertisement
Silver Line വിരുദ്ധ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ പദ്ധതിക്കായി കുടുംബം; വി മുരളീധരന് മുന്നില്‍ മുദ്രവാക്യം വിളിച്ചു
സില്‍വര്‍ ലൈന്‍(Silver Line) വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്(V Muraleedharan) മുന്നില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയക്കായി വാദിച്ച് കുടുംബം. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന വീട്ടുകാരുടെ ആശങ്കകള്‍ നേരിട്ടി അറിയിക്കുന്നതിനായി ബിജെപി സംഘടിപ്പിച്ച സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിരോധ യാത്രയ്ക്കിടെ കഴക്കൂട്ടത്താണ് സംഭവം.
പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് വ്യക്തമാക്കിയ വി മുരളീധരനും സംഘത്തിനും മുമ്പില്‍ വീട്ടുകാര്‍ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വി മുരളീധരന് മുന്നില്‍ കെ റെയില്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം മുഴക്കുകയും ചെയ്തു.
advertisement
അതേസമയം, പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സിപിഎം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബമാമെന്ന് വി മുരളീധരന്‍ പറഞ്ഞു. മംഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു കേന്ദ്ര മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്.
advertisement
യാത്രയില്‍ രണ്ടാമത്തെ വീട്ടിലെത്തിയപ്പോഴാണ് പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം വീട്ടുകാര്‍ മുഴക്കിയത്. പദ്ധതിയ്ക്കായി അരസെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്നും ഇത് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും കുടുംബം വ്യക്തമാക്കി.
സിപിഎം കൗണ്‍സിലറുടെ വീട്ടില്‍ നിന്ന് ഇത്തരമൊരു പ്രതികരണമല്ലേ ഉണ്ടാവു എന്നായിരുന്നു മുരളീധരന്റെ മറുപടി. കൗണ്‍സിലറുടെ വീട്ടില്‍ കയറിയത് സിപിഎമ്മിന്റെ നിലപാട് തുറന്നുകാട്ടാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2022 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
G Sudhakaran | ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കുന്നില്ല; ജി സുധാകരന്‍ CPM ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കി