ഇഡി ഭരണഘടനയുടെ ഉപകരണം; സഹകരിച്ച് വസ്തുതകൾ ബോധ്യപ്പെടുത്തണം: ജി സുധാകരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ഏതെങ്കിലും പാർട്ടി അംഗമോ ഏതാനും പാർട്ടിക്കാരോ ആരോപണം നേരിട്ടതു കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിശുദ്ധി ഇല്ലാതാകില്ല
കരുവന്നൂർ വിഷയത്തിൽ തുറന്നടിച്ച് ജി സുധാകരൻ. ഇഡി ഭരണഘടനയുടെ ഉപകരണമാണ്. അവർക്ക് ഇടപെടാൻ അധികാരമുണ്ട്. അവരുമായി സഹകരിച്ച് വസ്തുതകൾ ബോധ്യപ്പെടുത്തണമെന്നും സുധാകരൻ പറഞ്ഞു.
ഏതെങ്കിലും പാർട്ടി അംഗമോ ഏതാനും പാർട്ടിക്കാരോ ആരോപണം നേരിട്ടതു കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിശുദ്ധി ഇല്ലാതാകില്ല. ഏതു കൊലകൊമ്പനെ അറസ്റ്റ് ചെയ്താലും പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ ഒരു പാർട്ടിയുടേതുമല്ല, നിക്ഷേപകരുടേതാണ്. തെറ്റു ചെയ്യുന്നത് ഏതു കൊലകൊമ്പനായാലും നടപടിയെടുക്കണം. ബാങ്കിൽനിന്നു പണം കൊണ്ടുപോയിട്ടുണ്ടെങ്കിൽ കുറ്റക്കാരുടെ സ്വത്തു കണ്ടുകെട്ടി തിരികെ ഈടാക്കണം.
Also Read- ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഇഡി ഭരണഘടനയുടെ ഉപകരണമാണെന്നും അവർക്ക് ഇടപെടാൻ അധികാരമുണ്ടെന്നും പറഞ്ഞ സുധാകരൻ, ആര് വിചാരിച്ചാലും അവരെ തടയാൻ പറ്റുമോയെന്നും ചോദിച്ചു. ഇഡിയുമായി സഹകരിച്ചു വസ്തുതകൾ ബോധ്യപ്പെടുത്തണം.
advertisement
ഇഡിയുടെ നിഗമനം ശരിയല്ലെങ്കിൽ അത് ബോധ്യപ്പെടുത്താൻ കണ്ണനെപ്പോലുള്ളവർക്കു പറഞ്ഞു കൊടുത്തുകൂടേയെന്നും സുധാകരൻ ചോദിച്ചു. അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ അതു പറയട്ടെ. ഈ നാട്ടിലെ കമ്യൂണിസ്റ്റുകാരും ലക്ഷക്കണക്കിനു ജനങ്ങളും എന്തു പിഴച്ചുവെന്നും സുധാകരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 08, 2023 9:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇഡി ഭരണഘടനയുടെ ഉപകരണം; സഹകരിച്ച് വസ്തുതകൾ ബോധ്യപ്പെടുത്തണം: ജി സുധാകരൻ