advertisement

'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ

Last Updated:

മുമ്പെങ്ങും ഇല്ലാത്തവിധം സിപിഎം വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി

Rapid Read
ജി സുധാകരൻ, സി എസ് സുജാത
ജി സുധാകരൻ, സി എസ് സുജാത
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ സിപിഎം നേതൃത്വത്തിനും സി എസ് സുജാതക്കുമെതിരെ ജി സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് സുധാകരൻ വിമർശനം ഉന്നയിച്ചത്. മുമ്പെങ്ങും ഇല്ലാത്തവിധം സിപിഎം വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
'സുജാത നായന്മാരുടെ വീട്ടിലെ പോകൂ. നായർ ആണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്. മറ്റൊരു ടീം ന്യൂനപക്ഷങ്ങളുടെ വീടുകൾ കയറി ഇറങ്ങുന്നു. ഇത്തരത്തിലുള്ള വോട്ടുപിടിത്തം പാർട്ടിയിൽ ഉണ്ടായിട്ടുണ്ടോ' എന്നും  സുധാകരൻ ചോദിച്ചു. 'സുജാതയുടെ സ്ഥലം കായംകുളം ആണ്, എന്നിട്ട് അമ്പലപ്പുഴ വന്ന് നിൽക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി നായരെയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണ്.' സുധാകരൻ പറഞ്ഞു.
സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും ജി സുധാകരൻ ആരോപിച്ചു. 'സംഭവദിവസം നിർബന്ധിച്ച് ഭുവനേശ്വരനെ കോളേജിലേക്ക് വിട്ടത് സിപിഎമ്മുകാർ ആണ്. കൊലചെയ്യപ്പെടാനുണ്ടായ സാഹചര്യത്തിലേക്ക് ഭുവനേശ്വരൻ സ്വാഭാവികമായി എത്തിപ്പെട്ടതല്ല, അയാൾ കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചത് എസ്എഫ്ഐ ഗുണ്ടകൾ ആണ്.' എന്നും സുധാകരൻ ആരോപിച്ചു. പിണറായി വിജയന്റെ വീട്ടിൽ രക്തസാക്ഷി ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
advertisement
Summary: In a major embarrassment to the LDF, veteran CPM leader G. Sudhakaran launched a scathing verbal attack against leader C.S. Sujatha and the party’s current campaign strategies during a rally in Paravoor, Ambalappuzha. Sudhakaran accused C.S. Sujatha of communal campaigning, claiming she only visits the homes of the Nair community.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
Next Article
advertisement
'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
'സുജാത നായന്മാരുടെ വീട്ടിലേ പോകൂ; നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും' ജി സുധാകരൻ
  • അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ ജി സുധാകരൻ സിപിഎം നേതാവ് സുജാതയ്‌ക്കെതിരെ വിവാദ പരാമർശം നടത്തി

  • സുധാകരൻ സുജാത നായന്മാരുടെ വീട്ടിൽ മാത്രം പോകുന്നുവെന്നും നായരാണെന്ന് മുല്ലപ്പൂ തുളസിപ്പൂ വെക്കുന്നുവെന്നും ആരോപിച്ചു

  • സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് എസ്എഫ്ഐ ക്രിമിനലുകളാണ് കാരണം എന്നും സുധാകരൻ ആരോപിച്ചു

View All
advertisement