രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നു;പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ പതാകയുള്ള 16 കപ്പലുകളുണ്ടെന്ന് കേന്ദ്രം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒമ്പത് ഇന്ത്യൻ കപ്പലുകൾ ഇതുവരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പിന്നിട്ടിട്ടുണ്ട്
പേർഷ്യൻ ഗൾഫിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടതായും കേന്ദ്ര സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുറമുഖ, കപ്പൽ ഗതാഗത മന്ത്രാലയം അഡീഷണൽ സെക്രട്ടറി മുകേഷ് മംഗൾ വ്യക്തമാക്കി. നിലവിൽ 433 ഇന്ത്യൻ നാവികരുമായി ഇന്ത്യൻ പതാക വഹിച്ച 16 കപ്പലുകൾ പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 'ഗ്രീൻ സാൻവി' (Green Sanvi), 'ഗ്രീൻ ആശ' (Green Asha) എന്നീ എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുപോയതായി മുകേഷ് മംഗൾ അറിയിച്ചു.
നാവികരുടെ സുരക്ഷയും തടസ്സമില്ലാത്ത കപ്പൽ ഗതാഗതവും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യൻ മിഷനുകളുമായും മറ്റ് കപ്പൽ ഗതാഗത ഏജൻസികളുമായും സർക്കാർ ഏകോപിപ്പിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്ന കൃത്യമായ സമയം അദ്ദേഹം വ്യക്തമാക്കിയില്ല.
advertisement
ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷം ആഗോള എണ്ണ വിപണിയെയും ഊർജ്ജ വിതരണത്തെയും ബാധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയുമായി ബന്ധമുള്ള ഒമ്പത് കപ്പലുകൾ ഇതുവരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പിന്നിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 46,650 മെട്രിക് ടൺ എൽപിജിയുമായി ഗ്രീൻ സാൻവി കടന്നുപോയതിന് പിന്നാലെ ഞായറാഴ്ചയാണ് ഗ്രീൻ ആശ സുരക്ഷിതമായി ഈ പാത മുറിച്ചുകടന്നത്. ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽം, ഗ്രീൻ സാൻവി എന്നിവയാണ് ഈ പാതയിലൂടെ അടുത്തിടെ കടന്നുപോയ മറ്റ് കപ്പലുകൾ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 06, 2026 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നു;പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ പതാകയുള്ള 16 കപ്പലുകളുണ്ടെന്ന് കേന്ദ്രം








