advertisement

ഡൽഹി നിയമസഭയില്‍ സുരക്ഷാ വീഴ്ച; കാർ ഓടിച്ചു കയറ്റി; ഡ്രൈവർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Last Updated:

തിങ്കളാഴ്ച ഡൽഹി നിയമസഭയുടെ മതിൽക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ കാറും അതിലെ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

(Credits: ANI)
(Credits: ANI)
ഡൽഹി നിയമസഭയുടെ സുരക്ഷാ വേലികൾ ഭേദിച്ച് കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ തന്നെ കാർ ഉടമയെ തിരിച്ചറിയുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
നിയന്ത്രണങ്ങളുള്ള പ്രവേശന കവാടമായ ഗേറ്റ് നമ്പർ 2 വഴിയാണ് കാർ അകത്തേക്ക് കടന്നത്. സംഭവത്തിനിടെ ഡൽഹി നിയമസഭാ സ്പീക്കറുടെ വാഹനത്തിന് നേരെ മഷി എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
യുപി രജിസ്ട്രേഷനുള്ള ടാറ്റ സിയറ കാറാണ് ഗേറ്റ് തകർത്ത് അകത്ത് കടന്നത്. കാറിൽ നിന്നിറങ്ങിയ ഒരാൾ സമുച്ചയത്തിനുള്ളിൽ ഒരു പൂച്ചെണ്ട് വെച്ച ശേഷം വേഗത്തിൽ വണ്ടിയോടിച്ചു പോവുകയായിരുന്നു. സിആർപിഎഫ് സുരക്ഷാ ചുമതലയുള്ള ഗേറ്റിലൂടെ അതിവേഗത്തിലാണ് കാർ പാഞ്ഞുപോയത്. സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ച പൂച്ചെണ്ടിൽ സ്ഫോടകവസ്തുക്കളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയിട്ടില്ല.
advertisement
advertisement
അന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ പ്രകാരം സരബ്ജിത് സിംഗ് എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ പിലിഭിത്ത് സ്വദേശിയാണ് ഇയാൾ. 2026 ഫെബ്രുവരി 26-നാണ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ എടുത്തിരിക്കുന്നത്.
advertisement
മാസ്ക് ധരിച്ചാണ് ഡ്രൈവർ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഏകദേശം അഞ്ച് മിനിറ്റോളം കാർ നിയമസഭാ മന്ദിരത്തിന് ഉള്ളിലുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ കാറിന് നേരെ ഓടിയടുത്തതോടെ ഇയാൾ അതിവേഗത്തിൽ വണ്ടിയോടിച്ച് പുറത്തുകടക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഡൽഹി നിയമസഭയ്ക്ക് പുറത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു.
Summary: A major security breach occurred at the Delhi Legislative Assembly on Monday after a car forcibly entered the high-security premises. The police have since seized the vehicle and arrested the driver along with two others. A Tata Sierra car with a Uttar Pradesh registration broke through Gate No. 2, an entry point under controlled access. During the episode, ink was reportedly thrown at the Delhi Assembly Speaker’s vehicle.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി നിയമസഭയില്‍ സുരക്ഷാ വീഴ്ച; കാർ ഓടിച്ചു കയറ്റി; ഡ്രൈവർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
Next Article
advertisement
ഡൽഹി നിയമസഭയില്‍ സുരക്ഷാ വീഴ്ച; കാർ ഓടിച്ചു കയറ്റി; ഡ്രൈവർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ഡൽഹി നിയമസഭയില്‍ സുരക്ഷാ വീഴ്ച; കാർ ഓടിച്ചു കയറ്റി; ഡ്രൈവർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
  • ഡൽഹി നിയമസഭയുടെ സുരക്ഷാ വേലികൾ തകർത്ത് കാറ് കയറ്റിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

  • യുപി രജിസ്ട്രേഷനുള്ള ടാറ്റ സിയറ കാറാണ് ഗേറ്റ് നമ്പർ 2 വഴി നിയമസഭയിലേക്ക് അതിക്രമിച്ചു കയറിയത്

  • സംഭവത്തെത്തുടർന്ന് ഡൽഹി നിയമസഭയ്ക്ക് പുറത്ത് വൻ പോലീസ് സന്നാഹം വിന്യസിച്ചിരിക്കുകയാണ്

View All
advertisement