• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അമേരിക്കയിലെ അലബാമയിൽ മാലിന്യമലയ്ക്ക് തീപിടിച്ചത് ഇപ്പോഴും അണച്ചിട്ടില്ല': മന്ത്രി പി. രാജീവ്

'അമേരിക്കയിലെ അലബാമയിൽ മാലിന്യമലയ്ക്ക് തീപിടിച്ചത് ഇപ്പോഴും അണച്ചിട്ടില്ല': മന്ത്രി പി. രാജീവ്

'' 3,159 മാലിന്യമലകളാണ് രാജ്യത്തുള്ളത്. അതിൽ 80 കോടി ടൺ മാലിന്യമുണ്ടെന്നാണ് കണക്കാക്കുന്നത്''

  • Share this:

    തിരുവനന്തപുരം: അമേരിക്കയിലെ അലബാമയിൽ മാലിന്യ മലയ്ക്ക് തീപിടിച്ചത് ഇപ്പോഴും അണച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. അലബാമയിൽ 13 ഏക്കറിലെ മാലിന്യമലയ്ക്ക് നവംബറിൽ തീ പിടിച്ചിട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ അവിടെ വീണ്ടും തീ വരുന്നതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പി രാജീവ് നിയമസഭയിൽ പറഞ്ഞു.

    ഡൽഹിയിലെ മാലിന്യമല 75 ഏക്കറിൽ 73 മീറ്റർ ഉയരത്തിലുള്ളതാണ്. ഇത്തരം 3,159 മാലിന്യമലകളാണ് രാജ്യത്തുള്ളത്. അതിൽ 80 കോടി ടൺ മാലിന്യമുണ്ടെന്നാണ് കണക്കാക്കുന്നത്.

    Also Read- തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു

    ബ്രഹ്മപുരം തീപിടിത്ത വിഷയത്തിൽ കടുത്ത പ്രതിഷേധം ഇന്നും നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയിരുന്നു. കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പൊലീസ് മർദിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അവതരണാനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

    Published by:Rajesh V
    First published: