കാട്ടുപോത്ത് പ്രസവിക്കുമോ? അതെ എന്നു തന്നെയാണ് ഉത്തരം, ഒരു സംശയവും വേണ്ട

Last Updated:

നമ്മൾ കാട്ടുപോത്തെന്ന് വിളിക്കുമ്പോൾ ആദിവാസികൾ ഇതിനെ കാട്ടി എന്നാണ് വിളിക്കുന്നത്. കർണാടകയിൽ ഇത് 'കാർട്ടി' എന്നാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിൽ കാട്ടെരുമയെന്നാണ് Gaur നെ വിളിക്കുന്നത്. ഇനി എന്തുകൊണ്ട് Gaur നെ നമ്മൾ കാട്ടുപോത്ത് എന്ന് വിളിച്ചു എന്നതാണ് ചോദ്യം.

കാട്ടുപോത്ത് പ്രസവിച്ചു എന്ന വാർത്ത കേട്ടപ്പോൾ വാർത്ത എഴുതിയവരെ അടിക്കാനായി വടിയെടുത്തവരെല്ലാം അത് താഴെ വെച്ചേക്കൂ. കാരണം, കാട്ടുപോത്ത് പ്രസവിക്കും എന്നത് തന്നെ. പോത്ത് എങ്ങനെ പ്രസവിക്കും, പോത്ത് ആണല്ലേ, എരുമയല്ലേ പ്രസവിക്കേണ്ടത് എന്നൊക്കെയാണ് മനസിൽ ഉയർന്നുവരുന്ന ചോദ്യങ്ങളല്ലേ. ഒരു സംശയവും വേണ്ട, കാട്ടുപോത്ത് പ്രസവിക്കും.
എങ്ങനെ?
നമ്മൾ ജന്തു വൈവിധ്യങ്ങൾക്ക് ആൺ - പെൺ പേരുകൾ നൽകി വേർതിരിച്ചിട്ടുണ്ട്. പിടിയാന - കൊമ്പനാന, പശു - കാള, എരുമ - പോത്ത് എന്നിങ്ങനെ വിവിധ തരത്തിലാണ് മൃഗങ്ങളുടെ ആൺ-പെൺ വൈവിധ്യത്തിന് പേര് നൽകിയിരിക്കുന്നത്. അങ്ങനെ വരുമ്പോൾ പോത്ത് ആണാണ്. പോത്ത് ആണാണെന്ന ബോധം ഉറച്ചതുമാണ്. അതുകൊണ്ടു തന്നെ 'കാട്ടുപോത്ത് ഗർഭിണി' ആയെന്ന വാർത്ത കേൾക്കുമ്പോൾ വടിയെടുക്കുന്നത് സ്വാഭാവികം.
You may also like:ചുവരുകൾക്ക് ഗ്ലാസ്; ടോക്കിയോയിലെ 'സുതാര്യ' ടോയ്ലറ്റുകൾ നൽകുന്ന പാഠം എന്ത് [NEWS]ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല; സ്വതന്ത്ര നിലപാട് തുടരാൻ കേരളാകോൺഗ്രസ് ജോസ് കെ മാണി വിഭാഗം [NEWS] രക്ഷാപ്രവർത്തകരായ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മനേക ഗാന്ധി [NEWS]
എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കുമൊന്നും നമ്മൾ ലിംഗവിവേചനം ചെയ്ത് പേരുകൾ നൽകിയിട്ടില്ല. ഉദാഹരണത്തിന് വീട്ടിൽ വളർത്തുന്ന കോഴികളെ നമ്മൾ പൂവൻ കോഴിയെന്നും പിടക്കോഴിയെന്നും വേർതിരിച്ചിട്ടുണ്ട്. എന്നാൽ, കാക്കയും തത്തയുമെല്ലാം ഒറ്റ പേരിലാണ് അറിയപ്പെടുന്നത്. അതു തന്നെയാണ് കാട്ടുപോത്തിന്റെ കാര്യത്തിലും സംഭവിച്ചത്.
advertisement
കാട്ടുപോത്തിന്റെ ആണിനും പെണ്ണിനും കാട്ടുപോത്ത് എന്ന് തന്നെയാണ് നമ്മൾ പറയുന്നത്. കാട്ടുപോത്തുകൾ Gaur എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ബോവിഡെ കുടുംബത്തിൽപ്പെട്ട Gaur കൾ Bos Gaur എന്ന വർഗത്തിൽപ്പെട്ടതാണ്. കഴിഞ്ഞില്ല പലയിടത്തും പല പേരിലാണ് ഇത് അറിയപ്പെടുന്നത്.
നമ്മൾ കാട്ടുപോത്തെന്ന് വിളിക്കുമ്പോൾ ആദിവാസികൾ ഇതിനെ കാട്ടി എന്നാണ് വിളിക്കുന്നത്. കർണാടകയിൽ ഇത് 'കാർട്ടി' എന്നാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിൽ കാട്ടെരുമയെന്നാണ് Gaur നെ വിളിക്കുന്നത്. ഇനി എന്തുകൊണ്ട് Gaur നെ നമ്മൾ കാട്ടുപോത്ത് എന്ന് വിളിച്ചു എന്നതാണ് ചോദ്യം. നാട്ടിൽ കാണപ്പെടുന്ന പോത്തിനെ പോലെയുള്ളതിനാൽ ആളുകൾ കാട്ടുപോത്തെന്ന് വിളിക്കുകയായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും ഈ പേരാണ്.
advertisement
കുറച്ചുകൂടെ പറയാം, പത്തുമാസമാണ് കാട്ടുപോത്തിന്റെ ഗർഭകാലം. ഒരു പ്രസവത്തിൽ ഒരു കുട്ടി മാത്രമേ ഉണ്ടാകുകയുളളൂ. ചെറു ധാന്യച്ചെടികളും പുല്ലുകളും പ്രധാന ആഹാരമായിട്ടുള്ള ഇതിന്റെ പാൽ പോഷകസമൃദ്ധമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടുപോത്ത് പ്രസവിക്കുമോ? അതെ എന്നു തന്നെയാണ് ഉത്തരം, ഒരു സംശയവും വേണ്ട
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement