തൃക്കാക്കരയിലെ പെണ്‍കുഞ്ഞ് ഇനി അച്ഛനൊപ്പം;പരിക്കുകള്‍ ഭേദമായി; ആശുപത്രിയില്‍ പിറന്നാള്‍ ആഘോഷം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ ശരീരമാസകലം ഗുരുതര പരുക്കുകളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുഞ്ഞ് ആശുപത്രി വിട്ടു. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി താൽക്കാലികമായി അച്ഛന് നൽകി. കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് കൊണ്ടു പോയി.
തീർത്തും ഗുരുതരമായ അവസ്ഥയിൽ ഫെബ്രുവരി 20 നാണ് കുഞ്ഞിനെ അമ്മയും അമ്മൂമ്മയും കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . പ്രത്യേക മെഡിക്കൽ സംഘമാണ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്തത്. ആശുപത്രി വിടുകയാണെങ്കിലും സംസാരശേഷി വീണ്ടെടുക്കുന്നതിനായുള്ള വിദഗ്ധ ചികിത്സ കോലഞ്ചേരിയിൽ തന്നെ തുടരുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി താൽക്കാലികമായി അച്ഛന് നൽകി.
കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രവേശിക്കും. കുട്ടിയുടെ സംരക്ഷയിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ കുട്ടിയുടെ അമ്മയ്ക്കതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. മൂന്നാം പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ച ശേഷമാണ് കുഞ്ഞ് മടങ്ങിയത്.
advertisement
കുട്ടി ചെറിയ ചില വാക്കുകൾ സംസാരിച്ച് തുടങ്ങിയിട്ടുണ്ട്, സംസാരശേഷി വീണ്ടെടുക്കുന്നതിൻ്റെ തുടക്കമായാണ് ഇതിനെ കാണുന്നത്. കുഞ്ഞ് തനിയെ ഇരിക്കാനും തുടങ്ങിയിട്ടുണ്ട്, ഇടതു കൈയുടെ ശസ്ത്രക്രിയയും വിജയകരമാണ്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണഗതിയിൽ ആയിട്ടുണ്ട്.
തീർത്തും ഗുരുതരമായ അവസ്ഥയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . 72 മണിക്കൂറുകൾ നിർണായകം ആണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. നിരന്തര നിരീക്ഷണത്തിനും ചികിത്സകൾക്കും ശേഷമാണ് ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിൻ്റെ സൂചനകൾ പ്രകടമാകുന്നത്.
advertisement
അതേസമയം സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ ബാലാവകാശ നിയമ പ്രകാരം തൃക്കാക്കര പൊലീസ് കേസെടുത്തു. മതിയായ സംരക്ഷണവും ചികിത്സയും നല്കാത്തതിനാണ് കേസ്. കുട്ടിയുടെ പരിക്കുകൾ സംബന്ധിച്ച് ആശുപത്രിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ആകും ഇത് സംബന്ധിച്ച കേസ് ഉണ്ടാകുക. ഇക്കാര്യത്തിൽ ഇനിയും കാര്യങ്ങളിൽ കൃത്യത വരുത്തണം എന്ന നിലപാടിലാണ് പൊലീസ് . മർദ്ദനമേറ്റത് എങ്ങനെ എന്നത് സംബന്ധിച്ച് ഇതുവരെയും കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല.
advertisement
സംഭവത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അമ്മ പറയുന്നത്. വീട്ടിൽ ഉണ്ടായിരുന്ന സഹോദരിയുടെയും കുടുംബത്തിൻ്റെയും വിവരങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടുമില്ല . അതു കൊണ്ടാണ് നിലവിലെ സാഹചര്യത്തിൽ ബാലാവകാശ നിയമ പ്രകാരം കേസെടുക്കാൻ തീരുമാനിച്ചത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 10, 2022 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃക്കാക്കരയിലെ പെണ്‍കുഞ്ഞ് ഇനി അച്ഛനൊപ്പം;പരിക്കുകള്‍ ഭേദമായി; ആശുപത്രിയില്‍ പിറന്നാള്‍ ആഘോഷം






