advertisement

Assembly Election 2022 Result | 'വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മതിയായ സുരക്ഷ വേണം'; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ബിജെപി

Last Updated:

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്

bjp-
bjp-
ലക്‌നൗ: ഉത്തർപ്രദേശിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മതിയായ സുരക്ഷ വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നേതൃത്വം കത്ത് നൽകിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്. വോട്ടിങ് യന്ത്രം കടത്തിക്കൊണ്ടുപോയത് വിവാദമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ ഉൾപ്പടെ വോട്ടിംഗ് യന്ത്രം കടത്തിക്കൊണ്ട് പോയെന്നും തിരഞ്ഞെടുപ്പില്‍ തട്ടിപ്പുണ്ടെന്നുമുള്ള ആരോപണം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി. സംഭവത്തില്‍ വാരണാസി എഡിഎമ്മിനെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോർട്ട്. വാരണാസി മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലെന്ന് കാണിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതേസമയം ഉത്തർപ്രദേശിൽ അധികാരം നിലനിർത്തുമെന്ന് ബിജെപി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അഖിലേഷ് യാദവ് തിരിച്ചടിച്ചു. പരാജയം മുന്നിൽക്കണ്ടാണ് അടിസ്ഥാന രഹതമായ ആരോപണങ്ങളുമായി അഖിലേഷ് രംഗത്തെത്തുന്നതെന്നും ബിജെപി നേതാക്കൾ വിമർശിച്ചു.
advertisement
തെരഞ്ഞെടുപ്പ് ഫലം ഇന്ന് രാവിലെ എട്ട് മണി മുതൽ അറിയാം. വോട്ടെണ്ണല്‍ എട്ട് മണിക്ക് ആരംഭിക്കും. ആരംഭിക്കും. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ഉത്തർപ്രദേശിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബിജെപിയ്ക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് കൂടുതൽ ഏജൻസികളും പ്രവചിച്ചിരിക്കുന്നത്.
അതേസമയം പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാർട്ടി ഭരണം പിടിക്കുമെന്ന സർവേ ഫലവും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഇത്തവണ രാജ്യം ഉറ്റുനോക്കുന്നത്.
advertisement
വിവിപാറ്റുകളില്‍ നിന്ന് ആദ്യ മണിക്കൂറിന് ഉള്ളില്‍ തന്നെ സൂചനകള്‍ അറിയാന്‍ കഴിയും. വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കനത്ത സുരക്ഷയിലാണ് അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ നടക്കുന്നത്. മണിപ്പൂരിൽ ഉൾപ്പടെ പ്രശ്നബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പടെ രംഗത്ത് ഇറക്കിയിട്ടുണ്ട്. വോട്ടെണ്ണൽ തത്സമയം അറിയിക്കാൻ വിപുലമായ സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്.
advertisement
Summary- In Uttar Pradesh, the BJP has demanded adequate security at the counting centers. The BJP leadership has written to the Election Commission in this regard. The BJP submitted its letter to the Election Commission just hours before the Assembly polls. The hijacking of the voting machine was controversial.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Assembly Election 2022 Result | 'വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മതിയായ സുരക്ഷ വേണം'; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ബിജെപി
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement