advertisement

'ചോദ്യം ചോദിച്ചത് എന്റെ തെറ്റ്' വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത് സജീവ പ്രവർത്തകനോട്

Last Updated:

സജീവ പാർട്ടി പ്രവർത്തകനായ അട്ടച്ചാക്കൽ ഈസ്റ്റ് മുക്ക് സ്വദേശിയായ ദാസ് പി ജോർജാണ് പ്രസംഗത്തിനിടെ മുഖ്യമന്ത്രിയോട് ചോദ്യമുന്നയിക്കാൻ ശ്രമിച്ചത്

News18
News18
പത്തനംതിട്ട: കോന്നിയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ചോദ്യമുന്നയിച്ചത് തന്റെ തെറ്റാണെന്ന് അട്ടച്ചാക്കൽ ഈസ്റ്റ് മുക്ക് സ്വദേശിയായ ദാസ് പി ജോർജ് . പ്രസംഗം തടസപ്പെടുത്തിയതായി തോന്നിയിട്ടുണ്ടാകും എന്നും മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ വിഷമമില്ലെന്നും സജീവ സിപിഎം പ്രവർത്തകനായ ദാസ് പറഞ്ഞു.
മാർച്ച് 23 ന് കോന്നിയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. 'സിഎമ്മേ ഒരു ചോദ്യം...' എന്ന് വിളിച്ചു ചോദിച്ചയാളോടാണ് എന്ന് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.
‌‌
അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു ഇത്. 'സിഎമ്മേ ഒരു ചോദ്യം...' എന്ന് വിളിച്ചു ചോദിച്ച ദാസിനോട് 'അത് വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. ചോദ്യം ആരംഭിക്കുന്നതിന് മുൻപ് തന്നെ വീട്ടിൽ പോയി ചോദിക്കൂ എന്ന് മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു.
advertisement
വികസനത്തെ കുറിച്ചും കേന്ദ്ര ഫണ്ട് കിട്ടാത്തതിനെ കുറിച്ചുമായിരുന്നു ചോദ്യമെന്ന് ദാസ് പി ജോർജ് പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഖ്യമന്ത്രിയുടെ പെരുമാറ്റവും മറുപടിയും ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചോദ്യം ചോദിച്ചത് എന്റെ തെറ്റ്' വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത് സജീവ പ്രവർത്തകനോട്
Next Article
advertisement
'വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും' വി ഡി സതീശൻ
'വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും' വി ഡി സതീശൻ
  • എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും എന്ന് വി ഡി സതീശൻ വ്യക്തമാക്കി

  • ജാതിയും മതവും പറഞ്ഞ് ഷിയാസിനെ തകർക്കാൻ ആരും വരണ്ടെന്നും വർഗീയത പറയാൻ വരണ്ടെന്നും പറഞ്ഞു

  • കൊച്ചി മണ്ഡലത്തിൽ ഷിയാസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു

View All
advertisement