'ബി.ജെ.പിക്ക് കോൺഗ്രസ് സർസംഘചാലകിനെ ആവശ്യമില്ല; കോടിയേരിയുടെ ശ്രമം സ്വർണക്കടത്തിലെ ശ്രദ്ധ തിരിക്കാൻ': സുരേന്ദ്രൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"മകനുമായി ബന്ധപ്പെട്ട രണ്ട് വിവാദ വിഷയങ്ങൾ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയെന്ന് കോടിയേരി വ്യക്തമാക്കണം"
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സ്വർണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ബി.ജെ.പിക്ക് കോൺഗ്രസിൽ നിന്ന് സ സർസംഘചാലകിനെ ആവശ്യമില്ല. കൊച്ചി കേന്ദ്രീകരിച്ച് സി.പി.എം അഭിഭാഷക സംഘം സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു സുരേന്ദ്രൻ. ആദ്യ ദിനം ഒ. രാജഗോപാല്‍ എംഎല്‍എയാണ് ഉപവാസ സമരം നടത്തുന്നത്.
സ്വർണക്കടത്ത് കേസിൽ ശിവശങ്കരനും സരിത്തിനു വേണ്ടി ഒരേ അഭിഭാഷകനാണ് ഹാജരാകുന്നത്.. പ്രതികൾക്കെല്ലാം നിയമ സഹായം നൽകുന്നത് സി.പി.എം ബന്ധമുള്ള ചില അഭിഭാഷകരാണ്. ഇവരാണ് കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകുന്നത്. എല്ലാ ദിവസവും ഈ അഭിഭാഷകർ യോഗം ചേർന്ന് കേസ് അട്ടിമറിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
advertisement
സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള കേരള പൊലീസിന്റെ നീക്കം ദുരൂഹമാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയിൽ വിടരുത്. കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം രാഷ്ട്രീയ ആരോപണങ്ങ ൾ ഉന്നയിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കോടിയേരിക്ക് യാതൊരു ധാര്‍മിക അവകാശവുമില്ല. മകനുമായി ബന്ധപ്പെട്ട രണ്ട് വിവാദ വിഷയങ്ങൾ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയെന്ന് കോടിയേരി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
TRENDING:Tik Tok ban | അമേരിക്ക ടിക് ടോക് നിരോധിക്കുമെന്ന് ഡൊണാൾഡ് ട്രംപ്[NEWS]പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി[NEWS]'18 വയസുവരെ ഞാൻ SFI പ്രവർത്തകൻ; കോടിയേരിയുടെ ന്യായമനുസരിച്ച് CPM ജനറൽ സെക്രട്ടറിയാകാനുള്ള യോഗ്യത എനിക്കുണ്ട്': സദാനന്ദൻ മാസ്റ്റർ[NEWS]
കോണ്‍ഗ്രസില്‍ നിന്ന് ഒരു സര്‍സംഘചാലകിനെയോ സംഘചാലകിനെയോ തങ്ങള്‍ക്ക് ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന്‍ പിള്ളയുടേയോ പൂര്‍വകാലവും തങ്ങള്‍ക്ക് ബാധകമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
advertisement
രമശ് ചെന്നിത്തലയെ രക്ഷിക്കുന്നത് സിപിഎമ്മാണ്. ചെന്നിത്തലയുടെ പേരിലുള്ള വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചത്. സിപിഎം നേതാക്കളാണ്. കുഞ്ഞാലിക്കുട്ടിയെയും രക്ഷിച്ചത് സിപിഎമ്മാണ്. മാറാട് കേസ് ഒത്തുതീര്‍പ്പാക്കിയ്ത് എല്‍ഡിഫും യുഡിഎഫും ചേര്‍ന്നാണ്. അതുകൊണ്ട് കാര്യങ്ങള്‍ വളച്ചൊടിച്ച് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 01, 2020 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബി.ജെ.പിക്ക് കോൺഗ്രസ് സർസംഘചാലകിനെ ആവശ്യമില്ല; കോടിയേരിയുടെ ശ്രമം സ്വർണക്കടത്തിലെ ശ്രദ്ധ തിരിക്കാൻ': സുരേന്ദ്രൻ