കരിപ്പൂരിൽ വൻ സ്വർണവേട്ട ; 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
- Published by:Asha Sulfiker
- news18-malayalam
Last Updated:
മൂന്ന് വ്യത്യസ്ത കേസുകളിൽ ആയി 1.3875 കിലോ സ്വർണമാണ് പിടികൂടിയത്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണവേട്ട. കഴിഞ്ഞ ദിവസം മൂന്ന് വ്യത്യസ്ത കേസുകളിൽ ആയി 1.3875 കിലോ സ്വർണമാണ് പിടികൂടിയത്. 1.210 മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വിമാനത്താവളത്തിലെ ബാത്റൂമിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. 481 ഗ്രാം സ്വർണം മിശ്രിത രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി മജീദ് ആണ് ഈ സ്വർണവുമായി പിടിയിൽ ആയത്.
മറ്റൊരു കേസിൽ 194 ഗ്രാം 24 കാരറ്റ് സ്വർണം മാല രൂപത്തിൽ കടത്താൻ ശ്രമിച്ചതും കസ്റ്റംസ് പിടികൂടി. സ്വർണ മാല അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. മലപ്പുറം വള്ളുവമ്പ്രം സ്വദേശി അഹമ്മദ് ഇസ്ഹാഖ് ആണ് ഈ മാല ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
മൂന്ന് സംഭവങ്ങളിൽ നിന്നായി പിടിച്ചെടുത്ത സ്വർണത്തിന്‍റെ വിപണി മൂല്യം എഴുപത് ലക്ഷം രൂപയോളം വരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2020 6:17 AM IST


