ഒരു കോടിയുടെ സ്വർണാഭരണം സിനിമാ സ്റ്റൈലിൽ കൊള്ളയടിച്ചു
Last Updated:
പാലക്കാട്: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയ ഒരു കോടിരൂപ വിലവരുന്ന സ്വർണ- വെള്ളി ആഭരണങ്ങൾ സിനിമാ സ്റ്റൈലിൽ തട്ടിയെടുത്തു. വാളയാറിന് സമീപം അതിർത്തിപ്രദേശത്താണ് സംഭവം. കല്യാൺ ജുവലറിയുടെ സ്വർണമാണ് കൊള്ളയടിക്കപ്പെട്ടത്. തൃശൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു ആഭരണങ്ങൾ. ഇതു സംബന്ധിച്ച് ജൂവലറി ഉടമ കേരള, തമിഴ്നാട് പൊലീസുകൾക്ക് പരാതി നൽകി.
തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.കേരള- തമിഴ്നാട് അതിർത്തിയിലെ കാക്കച്ചാവടി പെട്രോൾ പമ്പിന് സമീപം വച്ചായിരുന്നു ആഭരണങ്ങൾ കൊള്ളയടിച്ചത്. മഹീന്ദ്ര സൈലോ (KL 08 BH 3533)യിലായിരുന്നു ആഭരണങ്ങൾ കൊണ്ടുപോയത്. ഒരു മഹീന്ദ്ര സ്കോർപിയോയും മാരുതി ആൾട്ടോയും വാഹനത്തെ പിന്തുടരുകയും പിന്നീട് ഓവർടേക്ക് ചെയ്ത് തടഞ്ഞുനിർത്തുകയുമായിരുന്നു.
ജൂവലറിയുടെ വാഹനത്തിലെ രണ്ട് ഡ്രൈവർമാരെയും പുറത്താക്കിയശേഷം കാറിലെത്തിയവർ വാഹനവുമായി കടക്കുകയായിരുന്നു. 98.05 ലക്ഷം രൂപ വിലവരുന്ന സ്വർണ-വെള്ളിയാഭരണങ്ങൾ ആവശ്യമായ എല്ലാവിധ രേഖകളോടുമാണ് കൊണ്ടുപോയതെന്ന് ജൂവലറി അധികൃതർ വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2019 4:30 PM IST