ഹർത്താൽ ഏഴു ദിവസം മുമ്പ് പ്രഖ്യാപിക്കണം: ഹൈക്കോടതി
Last Updated:
കൊച്ചി: മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി. ഹർത്താൽ നടത്തുന്നതിന് 7 ദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നാശനഷ്ടങ്ങൾക്കും അക്രമങ്ങൾക്കും ഹർത്താൽ ആഹ്വാനം ചെയ്യുന്നവർക്ക് ഉത്തരവാദിത്തം. രാഷ്ട്രീയപാർട്ടികള്‍ക്കും സംഘടനകൾക്കും ഇതുബാധകമായിരിക്കും. ഹർത്താലും സമരങ്ങളും മൗലികാവകാശങ്ങളെ ബാധിക്കരുതെന്നും കോടതി ഉത്തരവിട്ടു.
മിന്നൽ ഹർത്താൽ നിരോധനം സംബന്ധിച്ച വിധി പകർപ്പ് കിട്ടിയ ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്ന് ഹർജിക്കാരനായ ചേമ്പർ ഓഫ് കൊമേഴ്സ് ചെയർമാൻ ബിജു രമേശ് പ്രതികരിച്ചു. ഹർത്താൽ പൂർണമായി നിരോധിക്കാൻ ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും. നിലവിലെ ഹൈക്കോടതി വിധി സർക്കാർ എങ്ങനെ നടപ്പാക്കുമെന്ന് നോക്കട്ടെയെന്നും ബിജുരമേശ് പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2019 3:25 PM IST