ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക്
- Published by:user_49
- news18-malayalam
Last Updated:
വിപണിയില്‍ പണമെത്തിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്
തിരുവനന്തപുരം: ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുമെന്ന് ധനവകുപ്പ്മന്ത്രി തോമസ് ഐസക്ക്. വിപണിയില്‍ പണമെത്തിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ഈ മാസത്തെ ശമ്പളം നേരത്തെ കൊടുക്കാന്‍ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.
ഈ മാസം അവസാനമാണ് ഓണ ദിവസങ്ങള്‍. 24 മുതല്‍ ശമ്പള വിതരണം ആരംഭിക്കാനാണ് ധന വകുപ്പിന്റെ തീരുമാനം. 20ാം തീയതി മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വിതരണവും ആരംഭിക്കും. അതോടുകൂടി ഇപ്പോള്‍ കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊതുവിപണിയിലുള്ള മാന്ദ്യം അകന്ന് വിപണി കൂടുതല്‍ സജീവമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
വിപണയിൽ പണം ചെലവഴിക്കുന്നത് വഴി സര്‍ക്കാരിന്റെ നികുതി വരുമാനവും വര്‍ധിക്കും. സാധാരണഗതിയില്‍ ഓഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റബര്‍ ഒന്നുമുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്. ഇത്തവണ ഓഗസ്റ്റ് അവസാനം ഓണം വരുന്നതിനാലാണ് ശമ്പളം നേരത്തെ നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2020 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക്