കാലിക്കറ്റ് സർവകലാശാലയിലെ SFI ബാനറുകൾ അഴിച്ചു മാറ്റാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; വിസിയോട് വിശദീകരണം തേടി

Last Updated:

'സംഘി ചാൻസലർ വാപ്പസ് ജാവോ' എന്ന ബാനറാണ് എസ്എഫ്ഐ ക്യാംപസില്‍ ഉയർത്തിയിരുന്നത്. 

കാലിക്കറ്റ് സർവകലാശാലയില്‍ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ അഴിച്ചു മാറ്റാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബാനർ കെട്ടാൻ അനുവദിച്ചതിന് വി സിയോട് വിശദീകരണം തേടണമെന്ന് രാജ്ഭവൻ സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകി.
കോഴിക്കോട് നടന്ന  സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ മടങ്ങിയെത്തിയപ്പോഴാണ് ഗവർണർ ബാനറുകൾ മാറ്റാൻ അധികൃതർക്ക് നിർദേശം നൽകിയത്.
'സംഘി ചാൻസലർ വാപ്പസ് ജാവോ' എന്ന ബാനറാണ് എസ്എഫ്ഐ ക്യാംപസില്‍ ഉയർത്തിയിരുന്നത്.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തിയ ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയത്. കനത്ത പോലീസ് സുരക്ഷയോടെ ക്യാംപസിലേക്ക് പ്രവേശിച്ച ഗവര്‍ണര്‍  മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത ക്രിമിനലുകൾ ആണ് പ്രതിഷേധം നടത്തുന്നതെന്ന് വിമര്‍ശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാലിക്കറ്റ് സർവകലാശാലയിലെ SFI ബാനറുകൾ അഴിച്ചു മാറ്റാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; വിസിയോട് വിശദീകരണം തേടി
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement