ഭാരതാംബ വിവാദം തുടരുന്നതിനിടെ തിരികൊളുത്തിയ കൃഷി മന്ത്രി പി പ്രസാദിന് ഗവർണറുടെ പ്രശംസ
- Published by:Rajesh V
- news18-malayalam
Last Updated:
വ്യാഴാഴ്ച തൃശ്ശൂരിൽ നടന്ന കാർഷിക സർവകലാശാലാ ബിരുദദാനച്ചടങ്ങ് നിർവഹിച്ചശേഷം നടത്തിയ പ്രസംഗത്തിൽ പലതവണ അദ്ദേഹം മന്ത്രിയെ പുകഴ്‌ത്തി
ത്യശൂർ: ഭാരതാംബ വിവാദം തുടരുന്നതിനിടെ കേരള കാർഷിക സർവകലാശാല ബിരുദസമർപ്പണ ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദിനെ പ്രശംസിച്ചു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കഴിഞ്ഞ ജൂൺ 5ന് രാജ്ഭവനിലെ ഭാര താംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷം ഗവർണറും മന്ത്രി പ്രസാദും ഒന്നിച്ചു വേദി പങ്കിടുന്ന ആദ്യ ചടങ്ങായിരുന്നു ഇത്.
എന്റെ വിദ്യാർത്ഥികൾ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നു, അവരുടെ നേട്ടത്തിന്റെ ഈ സന്ദർഭത്തിൽ ഇവിടെയെത്തിയില്ലെങ്കിൽ അതെന്റെ പരാജയമാകുമെന്ന് അദ്ദേഹം കരുതി. അതാണ് നമ്മുടെ കൃഷിമന്ത്രിയുടെ മഹത്ത്വം -ഗവർണർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച തൃശ്ശൂരിൽ നടന്ന കാർഷിക സർവകലാശാലാ ബിരുദദാനച്ചടങ്ങ് നിർവഹിച്ചശേഷം നടത്തിയ പ്രസംഗത്തിൽ പലതവണ അദ്ദേഹം മന്ത്രിയെ പുകഴ്‌ത്തി.
ഇതും വായിക്കുക: രാജ്ഭവനിൽ വച്ചത് ആർഎസ്എസ് മാത്രം ഉപയോഗിക്കുന്ന ചിത്രം; ഭാരതമാതാവിന്റെ ചിത്രമല്ലെന്ന് മന്ത്രി പ്രസാദ്
ടങ്ങിൽ അടുത്തടുത്ത സീറ്റുകളിലാണ് ഇരുവരും ഇരുന്നത്. അധ്യക്ഷപ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ മന്ത്രി പ്രസാദ് ഗവർണറെ തൊഴുതു. പിന്നീട് ഇരുവരും സൗഹൃദസംഭാഷണം നടത്തി. തുടർന്നായിരുന്നു ഗവർണറുടെ പ്രസംഗം.
advertisement
'ബഹുമാനപ്പെട്ട പ്രോ ചാൻസലറും എന്റെ സുഹൃത്തുമായ പ്രസാദ് ജി' എന്ന ആമുഖ ത്തോടെ പ്രസംഗം ആരംഭിച്ച ഗവർണർ ലണ്ടനിൽ നിന്നാണു പ്രോ ചാൻസലർ കുടിയായ മന്ത്രി ചടങ്ങിനെത്തിയതെന്ന് സൂചിപ്പിച്ച് അദ്ദേഹത്തെ പ്രശംസിച്ചു. ബിരുദസമർപ്പണ ചടങ്ങ് തർക്കങ്ങൾക്കു വേദിയാകാൻ പാടില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളല്ല, ആശയപരമായ പ്രശ്നങ്ങളാണ് ഗവർണറുമായി ഉള്ളതെന്നും ചടങ്ങിനു ശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
പരിസ്ഥിതിദിനത്തിൽ രാജ്ഭവനിലെ ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വച്ചതിന്റെ പേരിൽ മന്ത്രി പി പ്രസാദ് ചടങ്ങ് ബഹിഷ്‌കരിച്ചത് വിവാദമായിരുന്നു. അതിനുശേഷം ഇരുവരും ഒരു വേദി ഒരുമിച്ച് പങ്കിടുന്നത് ആദ്യമായാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
June 27, 2025 9:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാരതാംബ വിവാദം തുടരുന്നതിനിടെ തിരികൊളുത്തിയ കൃഷി മന്ത്രി പി പ്രസാദിന് ഗവർണറുടെ പ്രശംസ