'ശബരിമല'യില്‍ വിട്ടുവീഴ്ച വേണ്ട:നിലപാടിലുറച്ച് സര്‍ക്കാരും സിപിഎമ്മും

Last Updated:
തിരുവനന്തപുരം :  ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ച ഇല്ലാതെ മുന്നോട്ട് പോകാൻ ഉറച്ച് സര്‍ക്കാരും സിപിഎമ്മും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല സര്‍ക്കാര്‍ നിലപാട് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും വാക്കുകള്‍ വ്യക്തമാക്കുന്നത് ഇക്കാര്യം തന്നെയാണ്.
നിലപാടില്‍ നിന്നുള്ള നേരിയ പിന്മാറ്റം പോലും പരാജയമായി വ്യാഖ്യാനിക്കുമെന്നതിനാലാണ് വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച തീരുമാനം നേതൃത്വം എടുത്തിരിക്കുന്നത്.ശബരിമല വിഷയം ഉയര്‍ത്തി സര്‍ക്കാരിനെ ആക്രമിക്കാനുള്ള കോണ്‍ഗ്രസ്-ബിജെപി നീക്കത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് പാര്‍ട്ടി.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളില്‍ നിന്നു തന്നെ ഇക്കാര്യം വ്യക്തമായിരിക്കുകയാണ്. വിഷയത്തിലെ സത്യാവസ്ഥ ജനങ്ങളിലെത്തിച്ച് അനുകൂലമാക്കാന്‍ കഴിയുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനും സര്‍ക്കാരിനും ഉള്ളത്. കുടുംബ സന്ദര്‍ശനങ്ങളും പൊതുയോഗങ്ങളും ഇതിന് സഹായകമാകുന്നുമുണ്ട്.
advertisement
എസ്എന്‍ഡിപി യോഗം അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയും ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത് വിഷയത്തിലെ കോണ്‍ഗ്രസിന്റെ മൃദുസമീപനം ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജികള്‍ വരുന്നതോടെ സമരങ്ങളുടെ ദിശമ ാറുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. അതേസമയം തന്നെ മണ്ഡലകാലത്തിനായി ശബരിമല നട തുറക്കാന്‍ എട്ടു നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ സുരക്ഷ അടക്കമുള്ള സംവിധാനങ്ങള്‍ ശക്തമാക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യില്‍ വിട്ടുവീഴ്ച വേണ്ട:നിലപാടിലുറച്ച് സര്‍ക്കാരും സിപിഎമ്മും
Next Article
advertisement
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
  • ഡൽഹി കോടതി ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിയെ കുറ്റക്കാരിയാക്കി.

  • യുവതിക്ക് മൂന്ന് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച കോടതി, ശിക്ഷ ഒരു മാസം സസ്പെൻഡ് ചെയ്തു.

  • 41 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ഭർതൃസഹോദരനും കുടുംബാംഗങ്ങളും പിന്നീട് കുറ്റവിമുക്തരായി.

View All
advertisement