'ഇരയുടെ പേര് എവിടെ' മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മന്ത്രി എ.കെ ബാലൻ
Last Updated:
പാലക്കാട്: പി.കെ ശശി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മന്ത്രി എ.കെ ബാലൻ. പി.കെ ശശിയ്ക്കെതിരായ പരാതി കാണിച്ച മാധ്യമപ്രവർത്തകരോട് ഇതിൽ പരാതിക്കാരിയുടെ പേര് എവിടെയെന്ന് ആക്രോശിക്കുകയായിരുന്നു മന്ത്രി. മേൽവിലാസമില്ലാത്ത പരാതിക്ക് മറുപടിയില്ല. ആര് ആർക്കയച്ച പരാതിയാണിതെന്നും യഥാർഥ പരാതി കാണിച്ചാൽ പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിർദേശം നിലനിൽക്കുമ്പോഴാണ് നിയമമന്ത്രി കൂടിയായ എ.കെ ബാലന്‍റെ വിവാദ പ്രതികരണം. പരാതിക്കാരിയുടെ പേര് വെളുപ്പെടുത്താനാകില്ലല്ലോ എന്ന് ചോദിച്ചപ്പോൾ കത്ത് അയച്ചത് ആരാണ്, ആർക്കാണ് അയച്ചത് ഇക്കാര്യങ്ങളൊക്കെ ആദ്യമേ പറയണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പി.കെ ശശിക്കെതിരായ പരാതി പരിശോധിച്ചുവരുകയാണല്ലോയെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കൂടുതൽ പ്രതികരിക്കാതെ മന്ത്രി അവിടെനിന്ന് പോകുകയായിരുന്നു.
പികെ ശശി എംഎല്‍എക്കെതിരെ പീഡന പരാതി നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തക ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയത്. ശശിയുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് പരാതി. പാര്‍ട്ടിക്ക് താന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്നും പരാതിക്കാരി പറയുന്നു. പരാതി നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും തീരുമാനം ആകാത്തതിനെത്തുടര്‍ന്നാണ് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. പാര്‍ട്ടി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിനുശേഷം പൊലീസിനെ സമീപിക്കാനാണ് യുവതിയുടെ തീരുമാനം. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ഈ ആവശ്യം ഉന്നയിച്ച പലരും തന്നെ സമീപിച്ചെന്നും യുവതി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2018 7:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇരയുടെ പേര് എവിടെ' മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മന്ത്രി എ.കെ ബാലൻ