കനാലില്‍ കാൽ വഴുതി വീണു; മുത്തശ്ശിയും ഏഴുമാസം പ്രായമായ പേരക്കുട്ടിയും മരിച്ചു
- Published by:user_49
Last Updated:
വീടിന് അകലെയുള്ള പാലത്തില്‍ തടഞ്ഞു നിന്ന മുത്തശ്ശിയുടെ മൃതദേഹം നാട്ടുകാരാണ് കണ്ടത്
പാലക്കാട്: കനാലില്‍ കാല്‍ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. മലമ്പുഴ അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും മകള്‍ മഞ്ജുവിന്റെ മകളായ ഏഴുമാസം പ്രായമായ ദക്ഷയുമാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംഭവം.
വീടിനു മുമ്പിലെ കനാലിലാണ് വീണത്. വീടിന് അകലെയുള്ള പാലത്തില്‍ തടഞ്ഞു നിന്ന ലളിതകുമാരിയുടെ മൃതദേഹം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും അറിയിച്ചു. രാത്രി എട്ടു മണിയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മധുസുദനനാണ് മരിച്ച ലളിതകുമാരിയുടെ ഭര്‍ത്താവ്. ചെന്നൈയില്‍ ഫോട്ടോഗ്രാഫറായ സതീഷ് ദേവാണ് മരിച്ച ദക്ഷയുടെ പിതാവ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 23, 2020 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനാലില്‍ കാൽ വഴുതി വീണു; മുത്തശ്ശിയും ഏഴുമാസം പ്രായമായ പേരക്കുട്ടിയും മരിച്ചു






