എറണാകുളം കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട മരണം; സിബിഐ അറസ്റ്റ് ഭയന്ന് മൂവരും ജീവനൊടുക്കിയതെന്ന് സംശയം
- Published by:Sneha Reghu
- news18-malayalam
Last Updated:
കഴിഞ്ഞ പതിനഞ്ചാം തീയതി കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ സി ബി ഐ കുടുംബത്തിന് നോട്ടീസ് നൽകിയിരുന്നു
എറണാകുളം: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട മരണം സിബിഐ അറസ്റ്റ് ഭയന്നെന്ന് സംശയം. ജിഎസ്ടി അഡീഷണൽ കമ്മീഷണറെയും കുടുംബത്തെയുമാണ് കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ മൂന്നുപേരും ജീവനൊടുക്കിയതെന്നാണ് സംശയം. കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലായിരുന്നു സംഭവം.
ഝാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ് (35), ഇവരുടെ മാതാവ് ശകുന്തള അഗർവാൾ (82) എന്നിവരെയാണ് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. അവധി കഴിഞ്ഞ ഒരാഴ്ച ആയിട്ടും മനീഷ് ഓഫീസിൽ എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തുകയായിരുന്നു.
വീടിന് അകത്തുനിന്നും വലിയ രീതിയിലുള്ള ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്നും ഹിന്ദിയിൽ എഴുതിയ ഡയറികുറിപ്പുകളും കണ്ടിരുന്നു. ഇത് മരണക്കുറിപ്പാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
advertisement
കഴിഞ്ഞ വർഷമാണ് മനീഷിന്റെ സഹോദരി ശാലിനി ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. പരീക്ഷയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസിൽ ശാലിനിയെ പൊലീസ് പ്രതി ചേർത്തിരുന്നു. ഈ കേസിൽ കഴിഞ്ഞ പതിനഞ്ചാം തീയതി ചോദ്യംചെയ്യലിന് ഹാജരാകാൻ സി ബി ഐ കുടുംബത്തിന് നോട്ടീസ് നൽകിയിരുന്നു. അതേ ദിവസമാണ് കൂട്ട മരണം നടന്നതെന്ന് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
February 21, 2025 9:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളം കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട മരണം; സിബിഐ അറസ്റ്റ് ഭയന്ന് മൂവരും ജീവനൊടുക്കിയതെന്ന് സംശയം