ഇടുക്കിയിൽ ചെക്ക്പോസ്റ്റിലൂടെ നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 2000 കിലോഗ്രാം ഏലക്ക പിടികൂടി

Last Updated:

60 ലക്ഷം രൂപ വില വരുന്ന ഏലക്കയാണ് തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിയ്ക്കുന്നതിനിടെ ജിഎസ്‌ടി എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇടുക്കി ബോഡിമെട്ട് ചെക്ക് പോസ്റ്റിലൂടെ നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 2000 കിലോഗ്രാം ഏലക്ക പിടികൂടി. 60 ലക്ഷം രൂപ വില വരുന്ന ഏലക്കയാണ് തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിയ്ക്കുന്നതിനിടെ ജിഎസ്‌ടി എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്.
സംസ്‌ഥാന ജിഎസ്‌ടി വകുപ്പ് എൻഫോഴ്‌സ്മെന്റ്റ് ആൻഡ് ഇന്റലിജെൻസ് ജോയിന്റ് കമ്മിഷണർ ബി. പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിാണ് നികുതിയടക്കാതെയും രേഖകളില്ലാതെയും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ഏലക്കയും വാഹനവും സ്ക്വാഡ് പിടികൂടിയത്.
ജിഎസ്ടി എറണാകുളം എൻഫോഴ്‌സ്മെന്റ്റ് ഡപ്യൂട്ടി കമ്മിഷണർ എസ്. റെജി, അസിസ്‌റ്റന്റ്റ് കമ്മിഷണർ ബിജു സക്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നികുതി വെട്ടിപ്പ് കണ്ടെത്തിയത്.
പിടികൂടിയ വാഹനവും ഏലക്കയും ശാന്തൻപാറ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പിഴ ഈടാക്കിയ ശേഷം വാഹനവും ഏലക്കയും വിട്ടു നൽകും.
advertisement
ബിഎൽ റാം സ്വദേശി സജീവനാണ് ഏലക്ക കടത്തിയതെന്ന് എൻഫോഴ്‌സ്മെന്റ്റ് സ്ക്വാഡ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച് നികുതി വെട്ടിപ്പ് നടത്തി തമിഴ്‌നാട്ടിലേക്ക് ഏലക്ക കടത്തുന്ന സംഘങ്ങൾ ജില്ലയിലുണ്ടെന്ന് ജിഎസ്ടി വിഭാഗത്തിന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി ജിഎസ്ടി വിഭാഗം മേഖലയിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
Summary: The GST enforcement squad seized cardamom worth Rs 60 lakhs in Idukki before it reached the checkpost. The consignment weighed 2000 kilograms. The squad tried their attempt to evade tax and transport the said consignment to Tamilnadu. The department acted upon tip-off from an undisclosed source
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിൽ ചെക്ക്പോസ്റ്റിലൂടെ നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 2000 കിലോഗ്രാം ഏലക്ക പിടികൂടി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement