ആനകൾക്ക് ഇനി കുറി വേണ്ട; ലംഘിച്ചാൽ പാപ്പാന്മാർക്ക് പിഴയെന്ന് ഗുരുവായൂർ ദേവസ്വം
- Published by:ASHLI
- news18-malayalam
Last Updated:
പലനിറത്തിലുള്ള കുറിതൊടീക്കുന്നത് നെറ്റിപ്പട്ടം കേടുവരുത്തുന്നുവെന്നാണ് കാരണം ചൂണ്ടിക്കാണിക്കുന്നത്
ആനകൾക്ക് ഇനി കുറി വേണ്ടെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ്. ലംഘിച്ചാൽ പാപ്പാന്മാർ പിഴ നൽകേണ്ടി വരുമെന്നും വ്യക്തമാക്കി. പാപ്പാന്മാർക്കായി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാധാരണയായി ശീവേലിക്കും വിളക്കെഴുന്നള്ളിപ്പിനും ആനകളെ കുളിപ്പിച്ച് കുറിയിട്ടാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്.
പലനിറത്തിലുള്ള കുറിതൊടീക്കുന്നത് നെറ്റിപ്പട്ടം കേടുവരുത്തുന്നുവെന്നാണ് കാരണം ചൂണ്ടിക്കാണിക്കുന്നത്. പലനിറത്തിലുള്ള കുറി തൊടിക്കുമ്പോൾ നെറ്റിപ്പട്ടത്തിന്റെ ചായം ഇളകി കറ പിടിക്കുന്നുവെന്നും തുണി ദ്രവിച്ച് നെറ്റിപ്പട്ടം കേടുവരുന്നുവെന്നും സർക്കുലറിൽ പറയുന്നു.
ഇത്തരത്തിൽ കേടായ നെറ്റിപ്പട്ടം നന്നാക്കുവാൻ 10000 മുതൽ 20,000 രൂപ വരെ ചെലവ് വരും. നിർദ്ദേശം ലംഘിച്ചാൽ പാപ്പാന്മാരിൽ നിന്നും പിഴ ഈടാക്കുമെന്നും സർക്കുലർ. ആനയുടെ മസ്തത്തിലും ചെവികളിലും വാലിലും ചന്ദനം കളഭം കുങ്കുമം എന്നിവ കൊണ്ടാണ് പാപ്പന്മാർ കുറി തൊടീക്കാറ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
November 24, 2024 9:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആനകൾക്ക് ഇനി കുറി വേണ്ട; ലംഘിച്ചാൽ പാപ്പാന്മാർക്ക് പിഴയെന്ന് ഗുരുവായൂർ ദേവസ്വം