ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചു; സോഷ്യൽമീഡിയ താരം ജാസ്മിൻ ജാഫറിനെതിരെ പരാതി
- Published by:Sneha Reghu
- news18-malayalam
Last Updated:
ആരാധനാലയത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ക്ഷേത്രക്കുളത്തിൽ മുൻകൂർ അനുമതിയില്ലാതെ വിഡിയോകളോ റീലുകളോ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തുൽ റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെ സോഷ്യൽമീഡിയയിൽ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റിനാണ് പരാതി നൽകിയത്. വിലക്ക് മറികടന്ന് ഗുരുവായൂർ തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പൊലീസിന് ലഭിച്ച പരാതി കോടതിക്ക് കൈമാറിയതായാണ് വിവരം. ആരാധനാലയത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ക്ഷേത്രക്കുളത്തിൽ മുൻകൂർ അനുമതിയില്ലാതെ വിഡിയോകളോ റീലുകളോ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്ന് പരാതിയിൽ പറയുന്നുണ്ട്.
അതേസമയം, മൂന്ന് ദിവസം മുമ്പ് ജാസ്മിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുളത്തിൽ കാൽ കഴുകുന്ന വിഡിയോ പങ്കുവച്ചിരുന്നു. ഇത് ചൂണ്ടി കാണിച്ചാണ് പരാതി നൽകിയത്. 2.6 മില്യൺ ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്. എട്ട് ലക്ഷത്തോളം ഫോളോവേഴ്സാണ് ജാസ്മിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. 1.5 മില്യണ്‍ യൂട്യൂബ് സബ്സ്ക്രൈബേഴ്സും സോഷ്യല്‍മീഡിയ താരത്തിനുണ്ട്.
advertisement
എന്നാൽ, തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ജാസ്മിൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ക്ഷമ ചോദിച്ചത്. 'എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു.. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല.. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.'- ജാസ്മിൻ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Guruvayoor (Guruvayur),Thrissur,Kerala
First Published :
August 23, 2025 11:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചു; സോഷ്യൽമീഡിയ താരം ജാസ്മിൻ ജാഫറിനെതിരെ പരാതി