BREAKING | ഹാമർ ത്രോ അപകടം; ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
Last Updated:
പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സനാണ് മരിച്ചത്.
കോട്ടയം: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോണ്‍സനാണ് മരിച്ചത്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു.
സംസ്ഥാന സ്കൂൾ മീറ്റിനിടെ ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഹാമര്‍ ത്രോ മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹാമർ ത്രോ മത്സരത്തിന് സമാന്തരമായി നടന്ന ജാവലിൻ മത്സരം കണ്ടു നിൽക്കുകയായിരുന്നു അഫീൽ.
തലയോട്ടിപൊട്ടിയ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫീലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2019 4:31 PM IST