പാലായിലെ ഹാമർ ത്രോ അപകടം; കാരണമായത് സംഘാടനത്തിലെ പിഴവെന്ന് ആരോപണം
Last Updated:
ഒരേസമയം അടുത്തടുത്തായി രണ്ട് ത്രോ ഇനങ്ങൾ സംഘടിപ്പിച്ചതാണ് അപകടത്തിന് കാരണമായത്...
കോട്ടയം: ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു. പാലാ സെന്‍റ് തോമസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ അഫീൽ ജോൺസനാണ് പരിക്കേറ്റത്. അഫീലിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ തീവ്രപരിചരണവിഭാഗത്തിലാണ് അഫീലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. അതേസമയം സംഘാടനത്തിലെ പിഴവാണ് അപകടത്തിന് കാരണമായതെന്ന ആരോപണം ശക്തമാണ്.
ഒരേസമയം അടുത്തടുത്തായി രണ്ട് ത്രോ ഇനങ്ങൾ സംഘടിപ്പിച്ചതാണ് അപകടത്തിന് കാരണമായത്. പെൺകുട്ടികളുടെ ഹാമർ ത്രോ മത്സരം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ തൊട്ടടുത്ത് അണ്ടർ-18 ആൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരവും നടന്നു. രണ്ട് ഇനങ്ങളുടെയും ഫീൽഡ്(ത്രോ പതിക്കുന്ന സ്ഥലം) അടുത്തടുത്തായിരുന്നു. ഒന്നിട വിട്ടായിരുന്നു ജാവലിനും ഹാമറും നടന്നത്. ഇത് രണ്ടു ഫീൽഡിൽനിന്ന് തിരികെ നൽകുന്ന ജോലിയിലായിരുന്നു വോളണ്ടിയർ ആയിരുന്ന അഫീലും കൂട്ടരും. ഫീൽഡിലെ ജാവലിൻ എടുക്കുന്നതിനിടെയാണ് അഫീലിന്‍റെ തലയിൽ ഹാമർ പതിച്ചത്. ഇത് രണ്ടും ഒരേസമയം നടത്തിയതാണ് അപകടകാരണമായത്. സംഘാടകരുടെ ശ്രദ്ധക്കുറവും അപകടത്തിന് ഇടയാക്കിയെന്നാണ് ആരോപണം.
advertisement
ജൂനിയർ മീറ്റിനിടെ ഹാമർ ത്രോ തലയിൽ വീണ് വിദ്യാർഥിക്ക് പരിക്ക്
വെള്ളിയാഴ്ച ഉച്ചയോടെയാണ് മൂന്നു കിലോയോളം ഭാരമുള്ള ഹാമർ അഫീലിന്‍റെ തലയിൽ പതിച്ചത്. ജാവലിൻ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹാമർ വരുന്നത് കണ്ട് തൊട്ടടുത്ത് നിന്നവർ അലറി വിളിച്ചെങ്കിലും അഫീലിന് മാറാൻ സാധിച്ചില്ല. കുനിഞ്ഞിരുന്ന അഫീലിന്‍റെ തലയുടെ ഇടതുഭാഗത്ത് നെറ്റിയിലായാണ് ഹാമർ പതിച്ചത്. ഉടൻതന്നെ അഫീലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇരുമ്പ് കമ്പിയിൽ കൊളുത്തിയ ലോഹഗോളം ഒരു വട്ടത്തിനുള്ളിൽനിന്ന് ചുഴറ്റി എറിയുന്ന കായികയിനമാണ് ഹാമർത്രോ. സീനിയർ വിഭാഗം മത്സരങ്ങൾക്ക് ഏഴ് മുതൽ നാല് കിലോ ഭാരമുള്ള ഹാമറാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പാലായിൽ അപകടമുണ്ടായത് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിനിടയ്ക്കായിരുന്നു. ഇവിടെ മൂന്നു കിലോ ഭാരമുള്ള ഹാമറാണ് ഉപയോഗിച്ചത്. 40 മീറ്ററോളം ഉയരത്തിൽനിന്നാണ് ഹാമർ പറന്നുവന്ന് അഫീലിന്‍റെ തലയിൽ പതിച്ചത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2019 8:35 AM IST