തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻകുരങ്ങ് പ്രസവിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
5 വയസ് പ്രായമുള്ള ഹനുമാൻ കുരങ്ങ് ഇന്ന് രാവിലെയാണ് പെൺ കുരങ്ങിന് ജന്മം നൽകിയത്
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മുൻപ് ചാടി പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു. ഇന്ന് രാവിലെയായിരുന്നു അഞ്ച് വയസ്സുള്ള ഹനുമാൻ കുരങ്ങ് പെൺ കുരങ്ങിന് ജന്മം നൽകിയത്. നിലവിൽ അമ്മയുടെയും കുട്ടിയുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന.
പ്രസവിച്ചതിന് പിന്നാലെ കുരങ്ങിന്റെ ആഹാരക്രമത്തിലും മാറ്റം വരുത്തി. രാവിലെ ഒരു നേരമാണ് ആഹാരം. പിടികൂടിയ ശേഷം ഇണക്കുരങ്ങിനൊപ്പം പ്രത്യേക കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. തിരുപ്പതിയിൽ നിന്നാണ് ഇണക്കുരങ്ങുകളെ തിരുവനന്തപുരത്ത് കൊണ്ടുവന്നത്.
കഴിഞ്ഞ ജൂൺ അവസാനത്തോടെയാണ് മൃഗശാല കീപ്പർമാരുടെ കണ്ണുവെട്ടിച്ച് കുരങ്ങ് ചാടിപ്പോയത്. കൂട്ടിലേക്ക് മാറ്റുന്നതിന് ഇടയില്‍ കുരങ്ങ് അപ്രതീക്ഷിതമായി ചാടിപ്പോവുകയായിരുന്നു. പിന്നീട് ഇരുപത്തിനാലാം ദിവസം കഴിഞ്ഞാണ് കുരുങ്ങ് പിടിയിലായത്. പാളയം ജർമ്മൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽ നിന്നാണ് കുരങ്ങിനെ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 03, 2024 3:39 PM IST