• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു സുഖം ഉണ്ടായിരുന്നു, ഇന്ന് എല്ലാ സുഖവും പോയി' - സച്ചിനെതിരെ ഹരീഷ് പേരടി

'അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു സുഖം ഉണ്ടായിരുന്നു, ഇന്ന് എല്ലാ സുഖവും പോയി' - സച്ചിനെതിരെ ഹരീഷ് പേരടി

അന്നം തരുന്ന കർഷകനോടൊപ്പം നിൽക്കാൻ മനസ്സില്ലാത്ത ഒരാളുടെ രൂപത്തിൽ എനിക്ക് ഒരു അഭിമാനവുമില്ലെന്ന് ഹരീഷ് പേരടി കുറിച്ചു.

Hareesh Peradi, Sachin Tendulkar

Hareesh Peradi, Sachin Tendulkar

 • Last Updated :
 • Share this:
  കൊച്ചി: കർഷക സമരത്തിന് ചില വിദേശ താരങ്ങൾ പിന്തുണ പ്രഖ്യാപിച്ചതും അതിനെ എതിർത്ത് രാജ്യത്തിന് അകത്തു നിന്നുള്ള താരങ്ങൾ രംഗത്തു വന്നതുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കഴിഞ്ഞദിവസം അമേരിക്കൻ പോപ് ഗായികയും നടിയുമായ റിഹാന രംഗത്തെത്തിയത്. തൊട്ടു പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

  ഡൽഹി അതിർത്തികളിൽ ഇന്റർനെറ്റ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സി എൻ എൻ നൽകിയ വാർത്തയുടെ ലിങ്ക് ഉൾപ്പെടുത്തി കൊണ്ടായിരുന്നു റിഹാനയുടെ ട്വീറ്റ്. 'നാം എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് സംസാരിക്കാത്തത്' എന്നായിരുന്നു റിഹാന ട്വീറ്റ് ചെയ്തത്. തൊട്ടു പിന്നാലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഗ്രെറ്റ തുൻബെർഗ് ട്വീറ്റ് ചെയ്തു. You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS] അന്താരാഷ്ട്ര തലത്തിൽ കർഷകസമരം ശ്രദ്ധേയമാകുകയും അന്തർദ്ദേശീയ താരങ്ങൾ കർഷകസമരത്തിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തതോടെ സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ള പല ഇന്ത്യൻ താരങ്ങളും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ വിദേശ താരങ്ങൾക്കുള്ള മറുപടിയെന്ന രീതിയിൽ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി രംഗത്തെത്തി.

  ഇന്ത്യയുടെ കാര്യത്തിൽ വിദേശികൾ ഇടപെടേണ്ടെന്ന തരത്തിലുള്ള പോസ്റ്റുകളുമായാണ് ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള പല സെലിബ്രിറ്റികളും രംഗത്തെത്തിയത്. ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറും വിദേശ താരങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയയിൽ എത്തി. സച്ചിൻ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, 'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. പുറത്തു നിന്നുള്ള ശക്തികൾക്ക് കാഴ്ചക്കാരാകാം, എന്നാൽ ഇടപെടാൻ സാധ്യമല്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ നന്നായി അറിയാം. ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്കാർ തീരുമാനമെടുക്കും.' - ഇങ്ങനെ ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ കുറിച്ചത്.

  എന്നാൽ, സച്ചിൻ തെണ്ടുൽക്കറിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരം ഹരീഷ് പേരടി. തന്നെ കാണാൻ സച്ചിൻ തെണ്ടുൽക്കറിനെ പോലെയുണ്ടെന്ന് കേരളത്തിൽ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികൾ തന്നോട് പറഞ്ഞിരുന്നെന്നും അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു സുഖം തോന്നിയിരുന്നെന്നും എന്നാൽ ഇന്ന് എല്ലാ സുഖവും പോയെന്നുമാണ് ഹരിഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. അന്നം തരുന്ന കർഷകനോടൊപ്പം നിൽക്കാൻ മനസ്സില്ലാത്ത ഒരാളുടെ രൂപത്തിൽ എനിക്ക് ഒരു അഭിമാനവുമില്ലെന്ന് ഹരീഷ് പേരടി കുറിച്ചു.

  ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്,

  'ഇയാളെ കാണാൻ എന്നെ പോലെയുണ്ടെന്ന് കേരളത്തിൽ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികൾ എന്നോട് പറഞ്ഞിരുന്നു...അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു സുഖം തോന്നിയിരുന്നു...ഇന്ന് ഏല്ലാ സുഖവും പോയി...അന്നം തരുന്ന കർഷകനോടൊപ്പം നിൽക്കാൻ മനസ്സില്ലാത്ത ഒരാളുടെ രൂപത്തിൽ എനിക്ക് ഒരു അഭിമാനവുമില്ല...ഇനി വിദേശ രാജ്യങ്ങളിൽ കളിക്കാൻ പോകുന്ന കളിക്കാരോട് വിദേശികളൂടെ പ്രോൽസാഹനം സ്വീകരിക്കരുത്...സ്വദേശികളൂടെത് മാത്രമേ സ്വീകരിക്കാൻ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കൾ നൽകണം സാർ...ഇൻഡ്യക്കാരുടെ കാര്യത്തിൽ ഇന്ത്യക്കാർ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയല്ലോ...'
  Published by:Joys Joy
  First published: