കൈകൂപ്പി അപേക്ഷിച്ച് കളക്ടർ; എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി കൈമാറി; ഇന്ന് ഹർത്താൽ

Last Updated:

5 ദിവസത്തിനുള്ളിൽ സ്ഥലത്തു തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്നും ട്രഞ്ച് നിർമാണം ഇന്ന് ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു

News18
News18
എറണാകുളം: കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്ന് ഇന്ന് കോതമം​ഗലത്തും കുട്ടമ്പുഴയിലും ജനകീയ ഹർത്താൽ. മരണപ്പെട്ട എൽദോസിന്റെ മൃതദേഹവുമായി ഇന്നലെ രാത്രി 8 മണിയോടെ ആരംഭിച്ച ഹർത്താൽ അർദ്ധരാത്രിയോടെയാണ് അവസാനിച്ചത്. ജനങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ പരിഹാരം കണ്ടെത്താമെന്ന് കളക്ടർ കൈകൂപ്പി അപേക്ഷിച്ചതോടെയാണ് നാട്ടുകാർ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റിയത്.
ഇന്നലെ 5 മണിക്കൂറോളം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ പുലർച്ചെ രണ്ടു മണിയോടെയാണ് പ്രതിഷേധം അവസാനിച്ചത്. എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്. 5 ദിവസത്തിനുള്ളിൽ സ്ഥലത്തു തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്നും ട്രഞ്ച് നിർമാണം ഇന്ന് ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു. സംഭവത്തിൽ 27-ന് കളക്ടർ അവലോകന യോ​ഗവും വിളിച്ചിട്ടുണ്ട്.
കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി കോടിയാട്ട് സ്വദേശി എൽദോസ് വർഗീസാണ് (45) കാട്ടാനയുടെ ആക്രമണത്തിൽ ഇന്നലെ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡ‍രികിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ജനങ്ങൾ മൃതദേഹവുമായി പ്രതിഷേധം ആരംഭിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈകൂപ്പി അപേക്ഷിച്ച് കളക്ടർ; എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി കൈമാറി; ഇന്ന് ഹർത്താൽ
Next Article
advertisement
'മാറാട് കലാപം വീണ്ടും പറഞ്ഞു മനസ്സ് വേദനിപ്പിക്കരുത്; മാറാട് കലാപവും ബാബരി വിഷയവും രണ്ടാണ്': ഖലീൽ ബുഖാരി തങ്ങൾ
'മാറാട് കലാപം വീണ്ടും പറഞ്ഞു മനസ്സ് വേദനിപ്പിക്കരുത്; മാറാട് കലാപവും ബാബരി വിഷയവും രണ്ടാണ്': ഖലീൽ ബുഖാരി തങ്ങൾ
  • മാറാട് കലാപം വീണ്ടും ചർച്ച ചെയ്ത് ജനങ്ങളുടെ മനസ്സ് വേദനിപ്പിക്കരുതെന്ന് ഖലീൽ ബുഖാരി തങ്ങൾ

  • മാറാട് കലാപം എല്ലാവരും മറന്നുതുടങ്ങിയ വിഷയമാണെന്ന് ബാബരി വിഷയവുമായി താരതമ്യം ചെയ്ത് അദ്ദേഹം പറഞ്ഞു.

  • എറണാകുളം ജില്ലയുടെ വികസനത്തിന് പുതിയ ജില്ല, എഡ്യു ഹബ്, മെഡിക്കൽ കോളേജ് നവീകരണം നിർദേശിച്ചു.

View All
advertisement